ന്യൂഡൽഹി: ബി.ജെ.പി തീവ്രവാദികളുടെ പാർട്ടിയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കോൺഗ്രസ് അർബൻ നക്സലുകളുടെ പാർട്ടിയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിനാണ് മല്ലികാർജുൻ ഖാർഗെ മറുപടി നൽകിയത്.
മോദി കോൺഗ്രസിനെ എപ്പോഴും അർബൻ നക്സൽ പാർട്ടി ആയാണ് ലേബൽ ചെയ്യുന്നത്. ബി.ജെ.പി തീവ്രവാദികളുടെ പാർട്ടിയാണ്. ആൾക്കൂട്ട കൊലപാതകങ്ങളിൽ പങ്കുള്ളവരാണ് അവർ. അത്തരം ആരോപണങ്ങൾ ഉന്നയിക്കാൻ മോദിക്ക് ഒരു അവകാശവുമില്ലെന്നും ഖാർഗെ പറഞ്ഞു.
കോൺഗ്രസിനെ നിയന്ത്രിക്കുന്ന ഒരുപറ്റം അർബൻ നക്സലുകളാണെന്ന പരാമർശം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയിരുന്നു. കോൺഗ്രസിന്റെ അപകടകരമായ അജണ്ടയെ പ്രതിരോധിക്കാൻ എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും മോദി ആഹ്വാനം ചെയ്തിരുന്നു.
നമ്മൾ ഒന്നിച്ചാൽ അവരുടെ അജണ്ട നടപ്പിലാകില്ലെന്ന് അവർക്ക് അറിയാം. ദലിതരെ ദലിതരായും പാവപ്പെട്ടവരെ പാവപ്പെട്ടവരെ അതേ പോലെയും നിലനിർത്താനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്. അർബൻ നക്സലുകളാണ് കോൺഗ്രസിനെ നയിക്കുന്നത്. രാജ്യത്തെ വിഭജിക്കുകയായിരുന്നു അവരുടെ ലക്ഷ്യമെന്ന് മഹാരാഷ്ട്രയിലെ വിദർഭയിൽ നടന്ന റാലിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോൾ മോദി പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.