ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലെ കലാപബാധിത പ്രദേശങ്ങൾ കോൺഗ്രസ് സംഘം സന്ദർശിക്കും. കോൺഗ്രസ് അധ്യക്ഷ സോണ ിയഗാന്ധിയാണ് അഞ്ചംഗ സംഘത്തെ സന്ദർശനത്തിനായി നിയോഗിച്ചത്. മുതിർന്ന നേതാക്കളടങ്ങുന്ന സംഘത്തോട് കലാപത്തിൻെറ വിശദ റിപ്പോർട്ട് നൽകാനാണ് സോണിയയുടെ നിർദേശം.
ഡൽഹിയിൽ നടക്കുന്ന അക്രമ സംഭവത്തിൽ രാഷ്ട്രപതി ഇടപെടണമെന്ന് കോൺഗ്രസ് നേതാക്കൾ നേരിട്ട് ആവശ്യപ്പെട്ടിരുന്നു . കേന്ദ്ര-സംസ്ഥാന സർക്കാറുകൾ മൗനത്തിലാണെന്നും സമ്പൂർണ പരാജയമാണെന്നും അഭിപ്രായപ്പെട്ട സോണിയ ആഭ്യന്തര മന്ത്രിയെ നീക്കണം എന്നും അഭിപ്രായപ്പെട്ടിരുന്നു. സ്ഥിതി ആശങ്കാജനകമാണെന്നും കലാപം രാജ്യത്തിന് നാണക്കേടാണെന്നും മൻമോഹൻസിങ് പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.