ബൈഡന്‍റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ച്​ യു.എസ്​ കോൺഗ്രസ്​

വാഷിങ്​ടൺ: ഡെമോക്രാറ്റിക് പ്രസിഡന്‍റ്​​ സ്ഥാനാർഥി ജോ ബൈഡന്‍റെ ജയം ഔദ്യോഗികമായി പ്രഖ്യാപിച്ച്​ യു.എസ്​ കോൺഗ്രസ്​. ജനുവരി 20ന്​ യു.എസ്​ പ്രസിഡന്‍റായി ജോ ബൈഡൻ സത്യപ്രതിജ്ഞ ചെയ്​ത്​ അധികാരമേറ്റെടുക്കും. വൈസ്​ പ്രസിഡന്‍റ്​ മൈക്ക്​ പെൻസാണ്​ നിർണായക പ്രഖ്യാപനം നടത്തിയത്​.

306 ഇലക്​ട്രറൽ വോട്ടുകളാണ്​ ജോ ബൈഡൻ നേടിയത്​. പ്രസിഡന്‍റായി തെരഞ്ഞെടുക്കാൻ 270 അംഗങ്ങളുടെ പിന്തുണയാണ്​ വേണ്ടത്​. ജോർജിയ, പെൻസിൽവാനിയ, അരിസോണ, നേവാഡ, മിഷിഗൺ എന്നിവിടങ്ങ​ളിലെ ഇലക്​ടറൽ വോട്ടുകളിൽ റിപബ്ലിക്കൻ പാർട്ടി അവകാശവാദമുന്നയിച്ചുവെങ്കിലും യു.എസ്​ കോൺഗ്രസ്​ അതെല്ലാം തള്ളികളഞ്ഞു.

കഴിഞ്ഞ ദിവസം യു.എസ്​ കോൺഗ്രസ്​ സമ്മേളനത്തിനിടെ വലിയ പ്രതിഷേധവുമായി ട്രംപ്​ അനുകൂലികൾ രംഗത്തെത്തിയിരുന്നു. കാപ്പിറ്റോൾ ബിൽഡിങ്ങിലേക്ക്​ ഇരച്ചു കയറിയ ട്രംപിന്‍റെ അനുയായികൾ വലിയ അക്രമമാണ്​ അഴിച്ചുവിട്ടത്​. ഇതിനെ തുടർന്ന്​ യു.എസ്​ കോൺഗ്രസ്​ സമ്മേളനം തടസപ്പെട്ടിരുന്നു.

Tags:    
News Summary - Congress finalizes Biden's win after riot disrupts Capitol

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.