മുംബൈ: മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറേ സഖ്യകക്ഷികളുമായി കാര്യങ്ങളൊന്നും കൂടിയാലോചിക്കുന്നിെല്ലന്ന് കുറ്റപ്പെടുത്തി കോൺഗ്രസ് രംഗത്ത്. ശിവസേന തലവനായ ഉദ്ധവ് സ്വന്തം നിലക്ക് കാര്യങ്ങൾ തീരുമാനിക്കുന്നതാണ് മഹാരാഷ്ട്രയിൽ കോവിഡ് 19 പകരാൻ ഇടയാക്കിയതെന്ന് കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപം കുറ്റപ്പെടുത്തി. മഹാരാഷ്ട്രയിലെ സർക്കാറിനെ തങ്ങൾ പിന്തുണക്കുന്നതേ ഉള്ളൂവെന്നും സംസ്ഥാനത്ത് ഭരണം നടത്തുന്നത് തങ്ങളല്ലെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ചൊവ്വാഴ്ച രാവിലെ പ്രസ്താവിച്ചിരുന്നു. ഇതിനു പിന്നാലെ നിരുപമിെൻറ വിമർശനവുമായതോടെ മഹാരാഷ്ട്ര സഖ്യസർക്കാറിൽ ഉടലെടുത്ത ഭിന്നത മറനീക്കി പുറത്തുവന്നിരിക്കുകയാണ്.
‘മുഖ്യമന്ത്രി പൊതുജനങ്ങളോട് നിരന്തരം സംസാരിക്കുന്നുണ്ട്. ഇതേ രീതിയിൽ സഖ്യകക്ഷികളോട് സ്ഥിരമായി ചർച്ച നടത്തിയാൽ 60 ദിവസം 60 വീഴ്ചകൾ വരുന്നത് തടയാനാവും. ഓരോ ദിവസവും അേദ്ദഹം തീരുമാനങ്ങൾ മാറ്റിക്കൊണ്ടിരിക്കുകയാണ്. ചില തീരുമാനങ്ങൾ വൈകുകയും ചിലത് തെറ്റായി മാറുകയും ചെയ്യുകയാണ്. അതിെൻറ ഫലമായി കോവിഡ് പടരുന്നു ’- മുൻ എം.പി കൂടിയായ സഞ്ജയ് നിരുപം പറഞ്ഞു.
മഹാരാഷ്ട്രയിൽ കോവിഡ്-19 പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ, ആറു മാസം പ്രായമായ ശിവസേന-എൻ.സി.പി-കോൺഗ്രസ് സഖ്യസർക്കാറിൽ ഇതേെച്ചാല്ലി ഭിന്നത ഉെണ്ടന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ബന്ധപ്പെട്ടവർ ഇതുവരെ അത് നിഷേധിക്കുകയായിരുന്നു. എന്നാൽ, രാഹുലിെൻറയും നിരുപമിെൻറയും പ്രസ്താവനയോടെ അഭ്യൂഹങ്ങൾ ശക്തമായി. ‘മഹാരാഷ്ട്രയിലെ സർക്കാറിനെ ഞങ്ങൾ പിന്തുണക്കുന്നുണ്ട്. എന്നാൽ, അവിടുത്തെ കാര്യങ്ങളിൽ സുപ്രധാന തീരുമാനങ്ങളെടുക്കുന്നത് ഞങ്ങളല്ല. പഞ്ചാബ്, ഛത്തിസ്ഗഡ്, രാജസ്ഥാൻ, പുതുച്ചേരി എന്നിവിടങ്ങളിൽ തീരുമാനമെടുക്കുന്നത് ഞങ്ങളാണ്. സർക്കാറിനെ നയിക്കുന്നതും പിന്തുണക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്.’ -രാഹുൽ ഗാന്ധി മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് നൽകിയ മറുപടി ഇതായിരുന്നു.
എൻ.സി.പി നേതാവ് ശരദ് പവാറുമായി കഴിഞ്ഞ ദിവസം ഉദ്ധവ് താക്കറെ കൂടിക്കാഴ്ച നടത്തിയിരുന്നു. ‘സർക്കാർ കരുത്തോടെ മുേമ്പാട്ടുപോകും’ എന്നാണ് ഇതിനുശേഷം ശിവസേന നേതാക്കൾ പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.