ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിക്കും ഏർപ്പെടുത്തിയിരുന്ന എസ്.പി.ജി സു രക്ഷ പിൻവലിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ രാജ്യസഭയിലും പ്രതിഷേധം. കേന്ദ്രസർക്കാർ സുരക്ഷയുടെ കാര്യത്തിലും പക്ഷപാത നടപടിയെടുക്കരുതെന്ന് കോൺഗ്രസ് എം.പി ആനന്ദ് ശർമ രാജ്യസഭയിൽ പറഞ്ഞു. രാഷ്ട്രീയ പക്ഷപാതമില്ലാതെ നേ താക്കൾക്ക് സുരക്ഷ ഒരുക്കാൻ കേന്ദ്രം തയാറാകണമെന്നും ശർമ ആവശ്യപ്പെട്ടു.
എന്നാൽ ഇതിന് മറുപടി നൽകിയ ആഭ്യന് തര സഹമന്ത്രി ജെ.പി നദ്ദ കോൺഗ്രസ് നേതാക്കളുടെ സുരക്ഷ പിൻവലിച്ചില്ലെന്നും ഇതിൽ രാഷ്ട്രീയമായി ഒന്നുമില്ലെന് നും മറുപടി നൽകി. ആഭ്യന്തരമന്ത്രാലയത്തിൽ സുരക്ഷ സംബന്ധിച്ച് ഒരു പ്രോട്ടോക്കാൾ ഉണ്ട്. അത് അനുസരിച്ചാണ് തീരുമാനമെടുക്കുക. രാഷ്ട്രീയക്കാരല്ല, സുരക്ഷ സംബന്ധിച്ച തീരുമാനമെടുക്കുക ആഭ്യന്തര മന്ത്രാലയമാണ്. ഭീഷണിയോ ആശങ്കയോ ഉള്ള സാഹചര്യങ്ങൾ വിലയിരുത്തിയാണ് സുരക്ഷ നൽകുന്നതും പിൻവലിക്കുന്നതുമെന്നും മന്ത്രി ജെ.പി നദ്ദ പറഞ്ഞു.
പാർലമെന്‍റ് സമ്മേളനത്തിന്‍റെ മൂന്നാം ദിവസമാണ് കോൺഗ്രസ് സുരക്ഷാ വിഷയം രാജ്യസഭയിൽ ഉന്നയിച്ചത്. കഴിഞ്ഞ ദിവസം ഇതേ വിഷയം ലോക്സഭയിൽ ഉന്നയിച്ച കോൺഗ്രസ് എം.പിമാർ പ്രതിഷേധിച്ചിരുന്നു. 28 വർഷത്തിനു ശേഷമാണ് ഗാന്ധി കുടുംബത്തിനുള്ള എസ്.പി.ജി സുരക്ഷ പിൻവലിച്ചത്.
സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമുള്ള സുരക്ഷ കഴിഞ്ഞ ദിവസം സി.ആർ.പി.എഫ് ഏറ്റെടുത്തിരുന്നു. ഇസ്രായേലി എക്സ് -95, എ.കെ സീരീസ്, എം.പി-അഞ്ച് തോക്ക് അടക്കമുള്ള ആയുധങ്ങളുമായാണ് സി.ആർ.പി.എഫ് സുരക്ഷയൊരുക്കുക.
വി.വി.ഐ.പികൾക്കുള്ള പ്രത്യേക സുരക്ഷ സേനയുടെ കീഴിൽ ഇസെഡ് പ്ലസ് സുരക്ഷയാണ് ഇനി ഗാന്ധി കുടുംബത്തിന് നൽകുക. ആയുധധാരികളായ കമാൻഡോ സംഘം 10 ജൻപഥിലെ സോണിയയുടെ വസതിക്ക് കാവലൊരുക്കും. സമാന സുരക്ഷതന്നെയാണ് കോൺഗ്രസ് മുൻ അധ്യക്ഷനും വയനാട് എം.പിയുമായ രാഹുൽ ഗാന്ധിയുടെ തുഗ്ലക് ലെയ്നിലെ വീടിനും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ലോധി എസ്റ്റേറ്റിലെ വീടിനും നൽകുക.
നിലവിൽ മുൻ പ്രധാനമന്ത്രിമാരടക്കം 52 പേർക്കാണ് വി.വി.ഐ.പി സുരക്ഷ നൽകുന്നത്. ആഭ്യന്തര മന്ത്രി അമിത് ഷാ, റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി, ഭാര്യ നീത അംബാനി എന്നിവർ ഇതിൽ ചിലരാണ്. എസ്.പി.ജി സുരക്ഷ പ്രധാനമന്ത്രിക്ക് മാത്രമാക്കാനാണ് കേന്ദ്രസർക്കാർ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.