പനാജി: ഭാരത് ജോഡോ യാത്ര നിർത്തി, ഹിമാചൽപ്രദേശ്, ഗുജറാത്ത് തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി ശ്രദ്ധകേന്ദ്രീകരിക്കണമെന്ന് ഗോവ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് എം.പിയുമായ ഫ്രാൻസിസ്കോ സർദിൻഹ അഭിപ്രായപ്പെട്ടു.
''പാർട്ടി താഴേത്തട്ടിൽ വളരാൻ ഭാരത് ജോഡോ യാത്ര കോൺഗ്രസിനെ സംബന്ധിച്ച് വളരെ പ്രധാനമാണ്. എന്നാൽ, ഇപ്പോൾ രാഹുൽ തെരഞ്ഞെടുപ്പ് നടക്കുന്നിടത്തേക്ക് പോകണമെന്നാണ് എന്റെ ആഗ്രഹം" -അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷസ്ഥാനത്തേക്കുള്ള വോട്ടെടുപ്പിനുശേഷം സർദിൻഹ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഈ രണ്ട് സംസ്ഥാനങ്ങളിലെയും ജനങ്ങളോട് കോൺഗ്രസിന് വോട്ട് ചെയ്യാൻ രാഹുൽ ഗാന്ധി ആഹ്വാനംചെയ്താൽ ജനം തള്ളില്ല. ബി.ജെ.പിയെ പരാജയപ്പെടുത്താൻ സാധിക്കുന്ന ഏക പാർട്ടി കോൺഗ്രസാണ്. മല്ലികാർജുൻ ഖാർഗെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടാൻ ശശി തരൂർ മത്സരത്തിൽനിന്ന് പിന്മാറണമായിരുന്നു. ഗോവയിലെ 99 ശതമാനം കോൺഗ്രസുകാരും ഖാർഗെക്ക് വോട്ട് ചെയ്യും - അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.