ബെംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥിക പട്ടിക കോൺഗ്രസ് പ്രഖ്യാപിച്ചു. 225 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ 218 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് കോൺഗ്രസ് പ്രഖ്യാപിച്ചത്.
മുഖ്യമന്ത്രി സിദ്ധരാമയ്യ മൈസൂരിലെ ചാമുണ്ഡേശ്വരിയിൽ നിന്നാണ് ജനവിധി തേടുക. ഏതാണ്ട് എല്ലാ സിറ്റിങ് എം.എൽ.എ.മാർക്കും കോൺഗ്രസ് ടിക്കറ്റ് നൽകിയിട്ടുണ്ട്. അതേസമയം, യുവാവിനെ അതിക്രൂരമായി മർദ്ദിച്ച മകന്റെ പേരിൽ വിവാദക്കുരുക്കിലായ ശാന്തിനഗർ എം.എൽ.എ എൻ.എ. ഹാരിസിന് സീറ്റു നൽകിയിട്ടില്ല.
2008 മുതൽ സിദ്ധരാമയ്യ മൽസരിച്ചുവരുന്ന വരുണ മണ്ഡലത്തിൽ ഇത്തവണ മകൻ യതീന്ദ്ര മൽസരിക്കും. സിദ്ധരാമയ്യ മന്ത്രിസഭയിലെ വിവാദനായകനായ ഡി.കെ. ശിവകുമാർ കനകപുരയിൽ നിന്ന് മത്സരിക്കും.
സംസ്ഥാന കോൺഗ്രസ് നേതാവ് ഡോ. ജി പരമേശ്വരക്ക് കൊരാട്ടഗിരിയിൽ നിന്നാണ് ടിക്കറ്റ് നൽകിയത്. ആർ.വി.ദേശ്പാണ്ഡെ, യു.ടി ഖാദർ എന്നിവർ യഥാക്രമം ഹാല്യാൽ, മംഗലാപുരം മണ്ഡലങ്ങളിൽ മത്സരിക്കും.മേയ് 12നാണ് കർണാടക തെരഞ്ഞെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.