ന്യുഡല്‍ഹി: പെഗസസ് ചാരവൃത്തിക്കെതിരെ കത്തിപ്പടരുന്ന പ്രതിഷേധവും കർഷക പ്രക്ഷോഭവും നേരിടാനുള്ള നീക്കവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പെഗസസ് വിഷയത്തിൽ അന്വേഷണം ആവശ്യപ്പട്ട് പാര്‍ലമെന്‍റ് സമ്മേളനം തുടര്‍ച്ചയായി തടസ്സപ്പെടുത്തുന്ന പ്രതിപക്ഷത്തെ തുറന്നുകാട്ടണമെന്ന് ബി.ജെ.പി എം.പിമാരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. സഭാ നടപടികള്‍ തടസ്സപ്പെടുത്തുന്ന കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷത്തെ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാണിക്കണമെന്നാണ് ഇന്ന് ചേര്‍ന്ന പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ മോദി പാര്‍ട്ടി എം.പിമാരോട് ആവശ്യപ്പെട്ടത്.
കോവിഡ് സാഹചര്യം വിലയിരുത്താന്‍ കഴിഞ്ഞയാഴ്ച ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ നിന്ന് കോണ്‍ഗ്രസ് വിട്ടുനിന്നുവെന്നും മറ്റ് പ്രതിപക്ഷ കക്ഷികള്‍ യോഗത്തില്‍ പങ്കെടുക്കുന്നതിനെ തടഞ്ഞുവെന്നും മോദി ആരോപിച്ചു. വര്‍ഷകാല സമ്മേളനം തുടങ്ങിയതുമുതല്‍ പ്രതിപക്ഷപ്രതിഷേധത്തിൽ സഭാ നടപടികള്‍ തടസ്സപ്പെടുകയാണ്. പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ ബി.ജെ.പി ദേശീയാധ്യക്ഷന്‍ ജെ.പി നഡ്ഡ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, രാജ്യസഭാ കക്ഷിനേതാവ് പിയൂഷ് ഗോയല്‍ തുടങ്ങിയ നേതാക്കളും എം.പിമാരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.