രാജസ്ഥാനിലെ ജു​ൻ​ജു​നു​വി​ൽ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ പ്ലക്കാർഡുമായി മു​ഖ്യ​മ​ന്ത്രി അ​ശോ​ക്​ ഗെ​ഹ്​​ലോ​ട്ടും പ്രി​യ​ങ്ക ഗാ​ന്ധിയും

500 രൂപക്ക്​ ഗ്യാസ്​ സിലിണ്ടർ; കുടുംബനാഥക്ക്​ 10,000 രൂപ; രാ​ജ​സ്ഥാ​നി​ൽ വാ​ഗ്ദാ​നം പ്ര​ഖ്യാ​പി​ച്ച്​ ഗെ​ഹ്​​ലോ​ട്ട്​

രാ​ജ​സ്ഥാ​നി​ൽ കോ​ൺ​ഗ്ര​സ്​ വീ​ണ്ടും അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ 1.05 കോ​ടി കു​ടും​ബ​ങ്ങ​ൾ​ക്ക്​ 500 രൂ​പ​ക്ക്​ പാ​ച​ക​വാ​ത​കം. കു​ടും​ബ​നാ​ഥ​ക്ക്​ പ്ര​തി​വ​ർ​ഷം 10,000 രൂ​പ പാ​രി​തോ​ഷി​കം. സ്ത്രീ ​വോ​ട്ട​ർ​മാ​രെ ഏ​റെ സ്വാ​ധീ​നി​ക്കാ​ൻ പോ​ന്ന ഈ ​വാ​ഗ്ദാ​നം മു​ഖ്യ​മ​ന്ത്രി അ​ശോ​ക്​ ഗെ​ഹ്​​ലോ​ട്ടാ​ണ്​ പ്ര​ഖ്യാ​പി​ച്ച​ത്.

കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ പ്രി​യ​ങ്ക ഗാ​ന്ധി പ്ര​ചാ​ര​ണ​ത്തി​നെ​ത്തി​യ ജു​ൻ​ജു​നു​വി​ലാ​യി​രു​ന്നു ഗെ​ഹ്​​ലോ​ട്ടി​ന്‍റെ പ്ര​ഖ്യാ​പ​നം. കു​ടും​ബ​ത്തെ ന​യി​ക്കു​ന്ന സ്ത്രീ​ക​ൾ​ക്ക്​ പ്ര​തി​വ​ർ​ഷം ഗ​ഡു​ക്ക​ളാ​യി 10,000 രൂ​പ ന​ൽ​കു​ന്ന പ​ദ്ധ​തി​യെ ‘ഗൃ​ഹ​ല​ക്ഷ്മി ഗാ​ര​ന്റി’ എ​ന്നാ​ണ്​ ഗെ​ഹ്​​ലോ​ട്ട്​ വി​ളി​ച്ച​ത്. ഗ്യാ​സ്​ സി​ലി​ണ്ട​റി​ന്​ 1100ൽ​പ​രം രൂ​പ കൊ​ടു​ക്കേ​ണ്ട നി​ല​വി​ലെ ചു​റ്റു​പാ​ടി​ൽ, പ​കു​തി​യി​ൽ താ​ഴെ വി​ല​ക്ക്​ പാ​ച​ക​വാ​ത​കം ന​ൽ​കു​മെ​ന്ന പ്ര​ഖ്യാ​പ​നം സ്ത്രീ​ക​ളെ ഒ​ന്നു​കൂ​ടി സ​ന്തോ​ഷി​പ്പി​ക്കും.

സ്ത്രീ ​വോ​ട്ടി​ൽ ഉ​ന്നം​വെ​ക്കു​ന്ന​താ​യി​രു​ന്നു ജു​ൻ​ജു​നു​വി​ലെ​ത്തി​യ പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ പ്ര​സം​ഗം. കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്‍റെ പ​ദ്ധ​തി വാ​ഗ്ദാ​ന​ങ്ങ​ൾ പൊ​ള്ള​യാ​ണെ​ന്ന്​ ​പ്രി​യ​ങ്ക പ​റ​ഞ്ഞു. ജ​ന​പ്ര​തി​നി​ധി സ​ഭ​ക​ളി​ൽ മൂ​ന്നി​ലൊ​ന്ന്​ വ​നി​താ സം​വ​ര​ണം കൊ​ണ്ടു​വ​രു​മെ​ന്നാ​ണ്​ ഇ​പ്പോ​ഴ​ത്തെ പ്ര​ലോ​ഭ​നം. എ​ന്നാ​ൽ, അ​ടു​ത്ത 10 വ​ർ​ഷം കൊ​ണ്ട്​ ഇ​ത്​ ന​ട​പ്പാ​ക്കാ​ൻ ക​ഴി​യു​മോ? ​പ്രി​യ​ങ്ക ചോ​ദി​ച്ചു. കോ​ൺ​ഗ്ര​സ്​ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ന​ട​ത്തു​ക മാ​ത്ര​മ​ല്ല, അ​വ യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ ശ്ര​ദ്ധി​ക്കു​ക കൂ​ടി ചെ​യ്യു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ മ​ത​വും ജാ​തി​യും ച​ർ​ച്ച​ക്കെ​ടു​ത്തി​ട്ട്​ വോ​ട്ടു​ത​ട്ടാ​നാ​ണ്​ ബി.​ജെ.​പി എ​ക്കാ​ല​വും ശ്ര​മി​ക്കു​ന്ന​ത്. ജ​ന​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്താ​നും നോ​ക്കു​ന്നു. അ​ധി​കാ​ര​ത്തി​ൽ തു​ട​രാ​നും സ്വ​ന്തം ഭാ​വി ഭ​​ദ്ര​മാ​ക്കാ​നു​മാ​ണ്​ ബി.​ജെ.​പി എ​ന്നും നോ​ക്കു​ന്ന​ത്. കേ​ന്ദ്ര​ഭ​ര​ണം വി​ര​ലി​ലെ​ണ്ണാ​വു​ന്ന ചി​ല വ്യ​വ​സാ​യി​ക​ൾ​ക്ക്​ വേ​ണ്ടി​യാ​ണെ​ന്നും ജ​നം നേ​രി​ടു​ന്ന വി​ഷ​യ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ക്കു​ന്നി​ല്ലെ​ന്നും പ്രി​യ​ങ്ക പ​റ​ഞ്ഞു.

രാ​ജ​സ്ഥാ​നി​ൽ സ്ത്രീ​ക​ൾ​ക്കെ​തി​രെ ന​ട​ക്കു​ന്ന കു​റ്റ​കൃ​ത്യ​ങ്ങ​ളെ​ക്കു​റി​ച്ച്​ എ​ന്തു​കൊ​ണ്ടാ​ണ്​ പ​റ​യാ​ത്ത​ത്​ എ​ന്ന ചോ​ദ്യ​വു​മാ​യാ​ണ്​ ബി.​ജെ.​പി പ്രി​യ​ങ്ക​യെ നേ​രി​ട്ട​ത്. സം​സ്ഥാ​ന​ത്ത്​ സ്ത്രീ​ക​ൾ​ക്കെ​തി​രെ ന​ട​ന്ന കു​റ്റ​കൃ​ത്യ​ങ്ങ​ൾ ര​ണ്ടു ല​ക്ഷ​മാ​ണ്. കോ​ൺ​ഗ്ര​സി​ന്‍റെ ​രാ​ഷ്​​ട്രീ​യ ടൂ​റി​സം വി​ഭാ​ഗം അ​തു കാ​ണു​ന്നി​ല്ല -ബി.​ജെ.​പി ദേ​ശീ​യ വ​ക്​​താ​വ്​ രാ​ജ്യ​വ​ർ​ധ​ൻ റാ​ത്തോ​ഡ്​ കു​റ്റ​പ്പെ​ടു​ത്തി.

ധോ​ൽ​പു​ർ എം.​എ​ൽ.​എ കോ​ൺ​ഗ്ര​സി​ൽ

രാ​ജ്യ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​റു​ക​ണ്ടം ചാ​ടി വോ​ട്ടു ചെ​യ്ത​തി​ന്​ രാ​ജ​സ്ഥാ​നി​ൽ ബി.​ജെ.​പി പു​റ​ത്താ​ക്കി​യ ധോ​ൽ​പു​ർ എം.​എ​ൽ.​എ ശോ​ഭാ​റാ​ണി കു​ശ്​​വാ​ഹ മ​റ്റു മൂ​ന്നു​പേ​ർ​ക്കൊ​പ്പം കോ​ൺ​ഗ്ര​സി​ൽ. ദേ​ശീ​യ വ​നി​ത ക​മീ​ഷ​ൻ മു​ൻ അ​ധ്യ​ക്ഷ മ​മ​ത ശ​ർ​മ​യും കോ​ൺ​ഗ്ര​സി​ൽ എ​ത്തി​യ​വ​രി​ൽ ഉ​ൾ​പ്പെ​ടും. ജു​ൻ​ജു​നു​വി​ൽ ന​ട​ന്ന പൊ​തു​യോ​ഗ​ത്തി​ൽ നാ​ലു നേ​താ​ക്ക​ളെ​യും പാ​ർ​ട്ടി​യി​ലേ​ക്ക്​ സ്വാ​ഗ​തം ചെ​യ്ത​ത്​ കോ​ൺ​ഗ്ര​സ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി. മു​ഖ്യ​മ​ന്ത്രി അ​ശോ​ക്​ ഗെ​ഹ്​​ലോ​ട്ട്, പി.​സി.​സി പ്ര​സി​ഡ​ന്‍റ്​ ഗോ​വി​ന്ദ്​​സി​ങ്​ ദൊ​ത്താ​സ്​​​ര എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Tags:    
News Summary - congress offer for rajasthan assembly election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.