ന്യൂഡല്‍ഹി: രാജ്യത്ത് കുതിച്ചുയരുന്ന പെട്രോള്‍-ഡീസല്‍ വിലയില്‍ കോണ്‍ഗ്രസ് തിങ്കളാഴ്ച രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും. എണ്ണ വില വര്‍ധനവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എം.പിമാരും എം.എല്‍.എമാരും തിങ്കളാഴ്ച രാഷ്ട്രപതി രാംനാഥ് കോവിന്ദിന് മെമോറാണ്ടം സമര്‍പ്പിക്കും. ജൂൺ 30 മുതൽ ജൂലൈ നാല് വരെ താലൂക്ക്, ബ്ലോക്ക് അടിസ്ഥാനത്തില്‍ വലിയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്ന് ജ്യസഭാംഗവും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ കെ. സി വേണുഗോപാല്‍ പ്രസ്താവനയിൽ പറഞ്ഞു.

യാതൊരു ചിന്തയും കൂടാതെ ഇന്ധന വില വര്‍ധിപ്പിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമുയരുമെന്നും ഇത് കൊവിഡിനിടയില്‍ ജനങ്ങളെ കൊള്ളയടിക്കുന്ന നടപടിയാണെന്നും രാജ്യസഭാംഗവും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ കെ. സി വേണുഗോപാല്‍ പറഞ്ഞു.

രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുന്ന അതേ ദിവസം തന്നെ 'ഇന്ധന വില വര്‍ധനവിനെതിരെ സംസാരിക്കൂ' എന്ന പേരില്‍ മീഡിയ ക്യാംപെയിനും കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നുണ്ട്. കര്‍ഷകര്‍, ടാക്‌സി-ബസ് ഉടമകള്‍, ഒലെ/ ഊബര്‍ ഡ്രൈവര്‍മാര്‍, കച്ചവടക്കാര്‍, സാധാരണ ജനങ്ങള്‍ തുടങ്ങിയവരുടെ ബുദ്ധിമുട്ടുകള്‍ ഉയര്‍ത്തിക്കാണിച്ചു കൊണ്ട് കോണ്‍ഗ്രസ് ക്വാമ്പെയിന്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.