ന്യൂഡൽഹി: കേന്ദ്രത്തിൽ അധികാരത്തിൽനിന്ന് പുറത്തായ 2014നുശേഷം കോൺഗ്രസിന്റെ ഏറ്റവും മികച്ച പ്രകടനമാണ് ഇത്തവണത്തേത്. 99 സീറ്റിലെ വിജയം കേവലം കണക്കിനപ്പുറം, പാർട്ടിക്ക് നൽകുന്ന ആത്മവിശ്വാസത്തിെന്റ ഗ്രാഫ് ഏറെ ഉയർന്നതാണ്.
2014ൽ 44 സീറ്റിലേക്ക് കൂപ്പുകുത്തിയശേഷവും പ്രതീക്ഷ കൈവിടാതെ ജനങ്ങൾക്കൊപ്പംനിന്ന് നടത്തിയ പ്രവർത്തനത്തിനുള്ള അംഗീകാരം കൂടിയാണ് ഇൗ മുന്നേറ്റം. 2019ൽ 52 സീറ്റാണ് പാർട്ടി ലോക്സഭയിൽ നേടിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ സീറ്റിെന്റ കണക്കെണ്ണത്തിലെ കുറവ് പാർട്ടിയുടെയും രാഹുലിെന്റയും പോരാട്ടവീര്യത്തെ തളർത്തിയില്ല. 2022 സെപ്റ്റംബർ മുതൽ 2023 ജനുവരിവരെ കന്യാകുമാരിയിൽനിന്ന് കശ്മീരിലേക്ക് നടത്തിയ 137 ദിവസത്തെ ഒന്നാം ഭാരത് ജോഡോ യാത്രയും പിന്നീട് ഈ വർഷം ജനുവരി മുതൽ മാർച്ച് വരെ മണിപ്പൂരിൽനിന്ന് മുംബൈ വരെ നടത്തിയ ഭാരത് ജോഡോ ന്യായ് യാത്രയും കോൺഗ്രസിനും പ്രവർത്തകർക്കും മുന്നോട്ടുള്ള കുതിപ്പിന് കരുത്തും ഊർജവും പകർന്നു. 400 സീറ്റ് നേടുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിനു മുന്നിൽ പതറാതെ വീറോടെ പോരാടാൻ പാർട്ടിയെ സഹായിച്ചതും ഈ കരുത്താണ്.
2014ൽ പ്രതിപക്ഷ നേതാവെന്ന പദവിപോലും നിഷേധിക്കപ്പെടുംവിധം തകർന്ന് തരിപ്പണമായ കോൺഗ്രസിനെയാണ് കണ്ടത്. പ്രതിപക്ഷ നേതാവെന്ന പദവി കോൺഗ്രസ് സഭാ നേതാവിന് നൽകില്ലെന്ന് അന്നത്തെ സ്പീക്കർ സുമിത്ര മഹാജൻ പറഞ്ഞപ്പോൾ പാർട്ടി അപമാനത്തിെന്റ പടുകുഴിയിലേക്ക് തള്ളപ്പെടുകയായിരുന്നു. 543 അംഗ ലോക്സഭയിൽ 55 സീറ്റെങ്കിലും ലഭിച്ചാലാണ് ഒൗദ്യോഗികമായി പ്രതിപക്ഷ നേതാവെന്ന പദവിക്ക് അർഹനാവുക. പതിറ്റാണ്ടുകളോളം രാജ്യം ഭരിച്ച മുത്തശ്ശിപ്പാർട്ടിയെ ജനം പൂർണമായി കൈയൊഴിഞ്ഞുവെന്ന് ബി.ജെ.പി ആഘോഷിച്ചപ്പോൾ കോൺഗ്രസ് നാണക്കേടിെന്റ ആവരണത്തിൽ ചടഞ്ഞിരിക്കാൻ തയാറായില്ല.
മുൻകാല ഭരണങ്ങളിലെ അഴിമതിയും ജനങ്ങളിൽനിന്ന് അകന്നതും നൽകിയ പരാജയത്തിെന്റ പാഠങ്ങൾ ഇതിനകം കോൺഗ്രസ് ഉൾക്കൊണ്ടിരുന്നു. ജനങ്ങൾക്കൊപ്പം നിൽക്കേണ്ടതും അവർക്കായി പ്രവർത്തിക്കേണ്ടതിെന്റയും പ്രാധാന്യം പാർട്ടി തിരിച്ചറിഞ്ഞതാണ് ഇപ്പോഴത്തെ തിളക്കമാർന്ന വിജയത്തിനു പിന്നിൽ. ഇത്തവണ ഇൻഡ്യ സഖ്യം അധികാരത്തിെന്റ പടിവാതിൽവരെ എത്തിയെങ്കിലും, ഈ നേട്ടം രാജ്യത്തിന് നൽകുന്ന പ്രതീക്ഷയും ആശ്വാസവും ചെറുതല്ല. പ്രാദേശിക, ചെറുപാർട്ടികളെ ചേർത്തുപിടിച്ച് മുന്നോട്ടുപോകാനുള്ള കോൺഗ്രസിെന്റ സന്നദ്ധതക്ക് ലഭിച്ച അംഗീകാരം കൂടിയാണ് ഈ വിജയം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.