പനാജി: നാഥനില്ലാത്ത സംസ്ഥാനത്തിന് ഒരു മുഖ്യമന്ത്രിയെ തരാൻ അമിത് ഷാ തയാറാവണമെന്ന് ഗോവ കോൺഗ്രസ് വക്താവ് യതീഷ് നായിക്. ഞായറാഴ്ച ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ ഗോവ സന്ദർശിക്കാനിരിക്കെയാണ് കോൺഗ്രസ് ഇക്കാര്യം ആവശ്യപ്പെട്ടത്.
‘2017 തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ കോൺഗ്രസിനെ ജനാധിപത്യവിരുദ്ധമായി മറികടന്നാണ് ബി.ജെ.പി ജനങ്ങളുടെ ആഗ്രഹത്തിന് എതിരായിനിന്ന് സർക്കാർ രൂപവത്കരിച്ചത്. ആരോഗ്യ കാരണങ്ങളാൽ മനോഹർ പരീകർ ഭരണ നടപടികളിൽനിന്നു വിട്ടുനിൽക്കുകയാണ്. നാഥനില്ലാതെയാണ് ഗോവയിപ്പോൾ നീങ്ങുന്നത്. മന്ത്രിസഭായോഗം ചേരുന്നില്ല.
ഭരണം ഏറക്കുറെ അവതാളത്തിലായിരിക്കുന്നു. പരീകറുടെ ആരോഗ്യസ്ഥിതിയിൽ വ്യക്തമായ വിശദീകരണം വേണം. ഗോവക്ക് ഒരു മുഖ്യമന്ത്രിയെ അടിയന്തരമായി നൽകാൻ അമിത് ഷാ തയാറാവണം -യതീഷ് നായിക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.