ന്യൂഡൽഹി: ജമ്മുകശ്മീരിൽ ആർട്ടിക്കൾ 370 പുനഃസ്ഥാപിക്കുന്നതിനെ കോൺഗ്രസ് അനുകൂലിക്കുന്നുവെന്ന് മുതിർന്ന നേതാവ് പി.ചിദംബരം. ഇതിനായി രൂപംകൊണ്ട രാഷ്ട്രീയ സഖ്യത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലാണ് കോൺഗ്രസ് കശ്മീരിൽ ആർട്ടിക്കൾ 370 പുനഃസ്ഥാപിക്കുന്നതിനെ അനുകൂലിക്കുകയാണെന്ന് ചിദംബരം പറഞ്ഞത്.
കശ്മീരിലെ മുഖ്യധാര രാഷ്ട്രീയപാർട്ടികൾ ആർട്ടിക്കൾ 370 പുനഃസ്ഥാപിക്കുന്നതിനായി നിയമയുദ്ധത്തിന് ഒരുങ്ങുന്നത് സ്വാഗതാർഹമാണ്. ജമ്മുകശ്മീരിലേയും ലഡാക്കിലേയും ജനങ്ങളുടെ നീക്കത്തെ മുഴുവൻ ഇന്ത്യയും പിന്തുണക്കേണ്ടതാണെന്നും ചിദംബരം പറഞ്ഞു.
നിയമവിരുദ്ധമായ നടപടിയാണ് ആഗസ്റ്റ് അഞ്ചിന് നരേന്ദ്രമോദി സർക്കാറിെൻറ ഭാഗത്ത് നിന്ന് ഉണ്ടായത്. ജമ്മുകശ്മീരിലെ മുഖ്യധാര രാഷ്ട്രീയപാർട്ടികളെ വിഘടനവാദികളും ദേശവിരുദ്ധരുമായി കാണുന്നത് കേന്ദ്രസർക്കാർ നിർത്തണമെന്നും ചിദംബരം ആവശ്യപ്പെട്ടു.
നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ലയുടെ വീട്ടിൽ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ല, പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തി, പീപ്പിൾ കോൺഫറൻസ് ചെയർമാൻ സാജിദ് ലോൺ, പീപ്പിൾസ് മൂവ്മെൻറ് നേതാവ് ജാവേദ് മിർ, സി.പി.എം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി എന്നിവർ യോഗം ചേർന്നതിന് പിന്നാലെയാണ് ചിദംബരത്തിെൻറ പ്രതികരണം. യോഗത്തിൽ പങ്കെടുത്ത പാർട്ടികളെല്ലാം ചേർന്ന് ജനങ്ങളുടെ സഖ്യമുണ്ടാക്കുമെന്ന് ഫാറൂഖ് അബ്ദുല്ല പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.