ന്യൂഡൽഹി: റഫാൽ പോർവിമാന ഇടപാടിെൻറ കാര്യത്തിൽ പാർലമെൻറിനെ തെറ്റിദ്ധരിപ്പിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി നിർമല സീതാരാമൻ എന്നിവർക്കെതിരെ ലോക്സഭയിൽ കോൺഗ്രസിെൻറ അവകാശലംഘന നോട്ടീസ്.
ഫ്രാൻസുമായുള്ള കരാറിന് രഹസ്യസ്വഭാവം ഉള്ളതിനാൽ പോർവിമാനത്തിെൻറ വില പാർലമെൻറിൽ വെളിപ്പെടുത്താൻ കഴിയില്ലെന്നാണ് ലോക്സഭയിൽ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും പറഞ്ഞത്. എന്നാൽ, ഇതു സഭയെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് അവകാശലംഘന നോട്ടീസ്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ നാലു ബി.ജെ.പി എം.പിമാർ ലോക്സഭയിൽ അവകാശലംഘന നോട്ടീസ് നൽകിയതിനു പിന്നാലെയാണ് കോൺഗ്രസിെൻറ നടപടി.
ഫ്രഞ്ച് പ്രസിഡൻറുമായി താൻ നടത്തിയ കൂടിക്കാഴ്ചയിൽ, വിമാന വില വെളിപ്പെടുത്തുന്നതിന് ഫ്രാൻസ് എതിരല്ലെന്ന് പറഞ്ഞതായി രാഹുൽ ലോക്സഭയിൽ പറഞ്ഞിരുന്നു. കരാറിന് രഹസ്യാത്മകതയുണ്ടെന്ന് ഫ്രാൻസ് പ്രസ്താവന നടത്തിയതു ചൂണ്ടിക്കാട്ടിയാണ്, രാഹുൽ സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ബി.ജെ.പി വാദിക്കുന്നത്. രഹസ്യസ്വഭാവം വിലയുടെ കാര്യത്തിലല്ല, സാേങ്കതിക വിദ്യയുടെ കാര്യത്തിലാണെന്നാണ് കോൺഗ്രസിെൻറ പക്ഷം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.