ഗുവാഹത്തി: കോൺഗ്രസ് മതത്തിന്‍റെയും പ്രാദേശികതയുടെയും അടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജനങ്ങൾ ഹിന്ദുവും മുസ്ലിമുമെന്ന പേരിൽ തമ്മിലടിച്ചുകാണാൻ കോൺഗ്രസ് ആഗ്രഹിക്കുന്നതായും അമിത് ഷാ പറഞ്ഞു. അസമിലെ കാംരൂപ് ജില്ലയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവേയാണ് അമിത് ഷാ ഇൗ ആരോപണം ഉന്നയിച്ചത്.
ഹിന്ദുവും മുസ്ലിമുമെന്ന പേരിലും ബോഡോയും അല്ലാത്തവരുമെന്ന പേരിലും ജനങ്ങളെ തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്ന കോൺഗ്രസ് പട്ടിക വർഗക്കാരെന്നും അല്ലാത്തവരെന്നും ആളുകളെ ഭിന്നിപ്പിക്കാനും നോക്കുന്നു. അസമിൽ ബി.ജെ.പി അധികാരത്തിൽ വന്നാൽ എല്ലാവരുടെയും വീടുകളിൽ കുടിവെള്ളമെത്തും. അപ്പോൾ മുസ്ലിംകളുടെ വീടുകളിലും കുടിവെള്ളമെത്തും. എല്ലാവർക്കും ഞങ്ങൾ വീട് നൽകുേമ്പാൾ ന്യൂനപക്ഷങ്ങൾക്കും അത് ലഭിക്കും. ന്യൂനപക്ഷങ്ങൾക്കും പട്ടിക വർഗക്കാർക്കും ബോഡോകൾക്കും 10000 രൂപ വീതം നൽകുമെന്നും അമിത് ഷാ പറഞ്ഞു.
അസമിനെ നുഴഞ്ഞുകയറ്റക്കാരുടെ കൂടാരമായി മാറ്റാൻ ഞങ്ങൾ അനുവദിക്കില്ല. അടുത്ത സർക്കാർ രൂപവത്കരിക്കാനുള്ള പൂട്ടും താക്കോലും തങ്ങളുടെ പക്കലാണെന്നാണ് എ.ഐ.യു.ഡി.എഫ് നേതാവ് ബദറുദ്ദീൻ അജ്മൽ പറയുന്നത്. എന്നാൽ, ആ പൂട്ടും താക്കോലും അസം ജനതയുടെ കൈകളിലാണെന്ന് അദ്ദേഹം തിരിച്ചറിയുന്നില്ല' -അമിത് ഷാ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.