ജയ്പുർ: അയോധ്യയിൽ ബൃഹത്തായ ക്ഷേത്രം നിർമിക്കണമെന്നാണ് കോൺഗ്രസിെൻറ താൽപര്യമെന്ന് രാജസ്ഥാൻ ഉപമുഖ്യമ ന്ത്രി സച്ചിൻ പൈലറ്റ്. ദൗസ ജില്ലയിൽ വാർത്തലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാബരി പള്ളി നിന്ന സ്ഥലം ക്ഷേത്രനിർമാണത്തിന് വിട്ടുകൊടുത്ത സുപ്രീംകോടതി വിധിയോടുള്ള പ്രതികരണമായാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. കോടതി തീരുമാനം എല്ലാവർക്കും സ്വീകാര്യമാണ്.
കഴിഞ്ഞ 30 വർഷമായി ഈ വിഷയംകൊണ്ട് എല്ലാവരും രാഷ്ട്രീയം കളിക്കുകയായിരുന്നു. ഇനിയും അതു കൊണ്ടുനടന്നാൽ ആർക്കും നേട്ടമുണ്ടാകില്ലെന്ന് മനസ്സിലായിക്കഴിഞ്ഞു. ലോകം മുന്നോട്ടാണ് പോകുന്നതെന്നും പൈലറ്റ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.