പാർട്ടിയിൽ തെരഞ്ഞെടുപ്പ്​ നടന്നില്ലെങ്കിൽ കോൺഗ്രസ്​ 50 വർഷം പ്രതിപക്ഷത്തിരിക്കും -ഗുലാം നബി ആസാദ്​

ന്യൂഡൽഹി: പാർട്ടിയിൽ തെരഞ്ഞെടുപ്പ്​ നടന്നില്ലെങ്കിൽ​ കോൺഗ്രസ്​ 50 വർഷം കൂടി പ്രതിപക്ഷത്തിരിക്കുമെന്ന്​ ഗുലാം നബി ആസാദ്​. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ മൽസരിക്കാൻ തെരഞ്ഞെടുപ്പ്​ നടത്തുന്നത് പാർട്ടിക്ക്​​ കരുത്താകും. താഴെ തട്ട്​ മുതൽ തെരഞ്ഞെടുപ്പ്​ നടത്തണമെന്നും ഗുലാം നബി ആസാദ്​ ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ്​ നടത്തു​േമ്പാൾ 51 ശതമാനം വോട്ട്​ നേടുന്നവരെയാണ്​ ഭാരവാഹികളാക്കേണ്ടത്​. നിവലിൽ പാർട്ടിയിൽ പിന്തുണയില്ലാത്തവരാണ്​ സ്ഥാനത്തിരിക്കുന്നത്​. പുതിയ ഭാരവാഹികൾ വന്നാൽ അടുത്ത തെരഞ്ഞെടുപ്പുകൾ ആത്​മവിശ്വാസത്തോടെ നേരിടാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ കോൺഗ്രസ്​ പാർട്ടിയിൽ തെരഞ്ഞെടുപ്പ്​ നടത്തണമെന്ന്​ ആവശ്യപ്പെട്ട് ഗുലാം നബി ആസാദ്​ ഉൾപ്പടെയുള്ളവർ പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക്​ കത്തയച്ചിരുന്നു. ഇത്​ കോൺഗ്രസിൽ വലിയ വാദപ്രതിവാദങ്ങൾക്ക്​ കാരണമായിരുന്നു.​ ​  

Tags:    
News Summary - Congress will continue to sit in opposition for next 50 years if election doesn't happen in party: Ghulam Nabi Azad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.