അമൃത്സർ: പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ് കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദുവിൻറെ നേതൃത്വത്തിൽ നേരിടുമെന്ന് മുതിർന്ന നേതാവ് ഹരീഷ് റാവത്ത്. സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യം കണക്കിെലടുക്കുേമ്പാൾ സിദ്ദു വളരെ ജനപ്രിയനാണെന്നും റാവത്ത് പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഇത് (നിയമസഭ തെരഞ്ഞെടുപ്പ്) കോൺഗ്രസ് അധ്യക്ഷൻ തീരുമാനിക്കും. എന്നാൽ നിലവിലെ സാഹചര്യത്തിൽ പഞ്ചാബ് പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ കീഴിലായിരിക്കും മന്ത്രിസഭക്കായുള്ള പോരാട്ടം. അതിെന്റ തലവൻ നവജ്യോത് സിങ് സിദ്ദു വളരെ ജനപ്രിയനാണ്' -റാവത്ത് പറഞ്ഞു.
ചരൺജിത് സിങ് ചന്നിയെ ഒറ്റക്കെട്ടായാണ് പാർട്ടി നേതൃത്വം മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതെന്നും സംസ്ഥാനത്തെ രണ്ടു ഉപമുഖ്യമന്ത്രിമാരെ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും റാവത്ത് കൂട്ടിച്ചേർത്തു.
തിങ്കളാഴ്ച രാവിലെ 11 മണിക്കാണ് പുതിയ മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നിയുടെ സത്യപ്രതിജ്ഞ. പഞ്ചാബിൽ കോൺഗ്രസ് നേതൃത്വവും അമരീന്ദറും തമ്മിൽ നീണ്ടുനിന്നിരുന്ന രാഷ്ട്രീയ യുദ്ധത്തിനൊടുവിലായിരുന്നു അമരീന്ദറിന്‍റെ രാജി. മുഖ്യമന്ത്രിയെ മാറ്റണമെന്ന ആവശ്യവുമായി 50ലധികം എം.എൽ.എമാർ ഹൈകമാൻഡിനെ സമീപിച്ചതോടെ അമരീന്ദർ സിങ് ശനിയാഴ്ച മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയായിരുന്നു. അപമാനിതനായാണ് പടിയിറങ്ങുന്നതെന്ന് രാജിവെച്ച ശേഷം അമരീന്ദർ സിങ് പ്രതികരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.