ഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിെൻറ പഴയകാല ചിത്രം പങ്കുവച്ച് കോൺഗ്രസ്. 1991 കാലത്തെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ് കോൺഗ്രസ് ഒൗദ്വോഗിക ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തത്. നരസിംഹ റാവു സർക്കാറിൽ ധനമന്ത്രിയായിരുന്നു അന്ന് സിംഗ്. ബജറ്റ് അവതരിപ്പിച്ച ശേഷം നോർത്ത് ബ്ലോക്കിലെ തെൻറ ഒാഫീസിൽ നിൽക്കുന്ന ചിത്രമാണിത്.
‘1991 ലെ ബജറ്റ് അവതരണത്തിനുശേഷം ധനകാര്യ മന്ത്രി മൻമോഹൻ സിംഗ് നോർത്ത് ബ്ലാക്കിലെ ഒാഫീസിൽ’ എന്ന തലക്കെേട്ടാടുകൂടിയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ഒരു ജൂലൈ 24നായിരുന്നു ചരിത്രപരമായ ആ ബജറ്റ് അവതരിപ്പിക്കപ്പെട്ടത്. ഇന്ത്യയുടെ വിപണി പുറംലോകത്തിനായി തുറന്നുകൊടുക്കുകയും വൻതോതിൽ നികുതി ഇളവുകൾ പ്രഖ്യാപിക്കുകയും വിദേശ നിക്ഷേപം സ്വീകരിക്കുകയും ചെയ്ത ബജറ്റായിരുന്നു അത്.
സമ്പദ് വ്യവസ്ഥയുടെ ഉദാരവത്കരണം നടന്നതോടെ രാജ്യത്തിെൻറ വളർച്ച വൻതോതിൽ വർധിച്ചതായാണ് വിലയിരുത്തപ്പെടുന്നത്. തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി അന്തരിച്ച് പ്രധനമന്ത്രി നരസിംഹറാവുവിെൻറ ഒാർമയിൽ ഒരു വർഷം നീളുന്ന പ്രത്യേക ചടങ്ങുകൾ നടത്താൻ തീരുമാനിച്ചതിനെ അഭിനന്ദിച്ച് മൻമോഹൻ സിംഗ് പിന്നീട് ട്വീറ്റ് ചെയ്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.