അയോധ്യയിൽ സമവായം ബുദ്ധിമുട്ട്​; രാമക്ഷേത്രം നിർമിക്കും -ആർ.എസ്​.എസ്​

നാഗ്​പുർ: ബാബരി മസ്​ജിദ്​ വിഷയം സമവായത്തോടെ പരിഹരിക്കുന്നത്​ ബുദ്ധിമുട്ടാണെന്നും തർക്കഭൂമിയിൽ രാമക്ഷേത്രം നിർമിക്കുമെന്നും ആർ​.എസ്​.എസ്​ ജനറൽ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഭയ്യാജി ജോഷി. നാഗ്​പുരിൽ ആർ.എസ്​.എസി​​​െൻറ അഖില ഭാരതീയ പ്രതിനിധിസഭ യോഗത്തിനു​ശേഷം മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു ജോഷി. 

അയോധ്യയിൽ രാമക്ഷേത്രമല്ലാതെ മറ്റൊന്നും നിർമിക്കില്ല. അത്​ തീരുമാനിക്കപ്പെട്ട കാര്യമാണ്​. കോടതി വിധി വന്നശേഷമേ ക്ഷേത്ര നിർമാണം തുടങ്ങുകയുള്ളൂ. പരസ്​പര സമ്മതത്തോടെ രാമക്ഷേത്രം നിർമിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, അത്​ എളുപ്പമല്ലെന്നാണ്​ തങ്ങൾക്കുള്ള അനുഭവം. കർണാടകയിലെ ലിംഗായത്ത്​ സമുദായത്തിന്​ ന്യൂനപക്ഷ പദവി നൽകുന്നതിനെ പിന്തുണക്കില്ലെന്നും ജോഷി പറഞ്ഞു.  
   

Tags:    
News Summary - Consensus On Ayodhya Dispute- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.