24 മണിക്കൂറിനിടെ പുൽവാമയിൽ വീണ്ടും ആക്രമണം; പൊലീസുകാരൻ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. 24 മണിക്കൂറിനിടെ പുൽവാമയിലുണ്ടായ രണ്ടാമത്തെ ഭീകരാക്രമണത്തിലാണ് സുരക്ഷാ ഉദ്യോഗസ്ഥന് ജീവൻ നഷ്ടപ്പെട്ടത്.

 

ഭീകരർ പ്രിച്ചൂ മേഖലയിലെ ചെക്ക് പോസ്റ്റ് ആക്രമിക്കുകയായിരുന്നു. സി.ആർ.പി.എഫും ജമ്മു കശ്മീർ പൊലീസും സംയുക്തമായാണ് ഭീകരർക്കെതിരെ തിരിച്ചടിച്ചത്. രണ്ടു പൊലീസുകാർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

Tags:    
News Summary - Constable killed in Pulwama militant attack-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.