കരാർ കൃഷി നടപ്പാക്കാനാവില്ലെന്ന്​​ കേരളം

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​വെ​ച്ച ക​രാ​ർ കൃ​ഷി​രീ​തി ന​ട​പ്പാ​ക്കാ​നാ​വി​ല്ലെ​ന്നും ഇ​ത്​ വ​ൻ​കി​ട കോ​ർ​​പ​റേ​റ്റു​ക​ൾ കാ​ർ​ഷി​ക​രം​ഗം കൈ​യ​ട​ക്കു​ന്ന​തി​നും നി​യ​ന്ത്രി​ക്കു​ന്ന​തി​നും ക ാ​ര​ണ​മാ​കു​മെ​ന്നും​ കേ​ര​ളം. കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം മൂ​ല​മു​ള്ള പ്ര​ശ്ന​ങ്ങ​ൾ നേ​രി​ടു​ന്ന​തി​ന് പ്ര​ ത്യേ​ക പാ​ക്കേ​ജ് ആ​വ​ശ്യ​മാ​ണെ​ന്നും കേ​ന്ദ്രം വി​ളി​ച്ചു​ചേ​ർ​ത്ത സം​സ്​​ഥാ​ന കൃ​ഷി​മ​ന്ത്രി​മാ​രു​ടെ യോ​ഗ​ത്തി​ൽ വി.​എ​സ്. സു​നി​ൽ കു​മാ​ർ പ​റ​ഞ്ഞു.

കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം ഏ​റ്റ​വും അ​ധി​കം ബാ​ധി​ക്കു​ന്ന​ത് ക​ർ​ഷ​ക​രെ​യാ​ണ്. ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​മാ​യി തു​ട​ർ​ച്ച​യാ​യി ഇ​തി​​െൻറ പ്ര​ശ്ന​ങ്ങ​ൾ കേ​ര​ളം അ​നു​ഭ​വി​ക്കു​ന്നു. 2016ൽ ​വ​ര​ൾ​ച്ച ആ​യി​രു​ന്നെ​ങ്കി​ൽ 2017ൽ ​ഓ​ഖി കൊ​ടു​ങ്കാ​റ്റും 2018ൽ ​മ​ഹാ​പ്ര​ള​യ​വും കേ​ര​ള​ത്തെ ബാ​ധി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കാ​ർ​ഷി​ക, സ്വ​ർ​ണ വാ​യ്​​പ​ക​ളു​ടെ പ്ര​യോ​ജ​നം പൂ​ർ​ണ​മാ​യും ക​ർ​ഷ​ക​ർ​ക്കു​ത​ന്നെ ല​ഭി​ക്കു​ന്ന​തി​നും അ​ന​ർ​ഹ​രെ ഒ​ഴി​വാ​ക്കു​ന്ന​തി​നും കി​സാ​ൻ ക്രെ​ഡി​റ്റ് കാ​ർ​ഡ് മു​ഖേ​ന​മാ​ത്രം അ​ർ​ഹ​രെ തി​ര​ഞ്ഞെ​ടു​ക്കു​ക, ക​ർ​ഷ​ക​ർ​ക്കു​ള്ള ഈ​ടി​ല്ലാ​ത്ത വാ​യ്​​പ​പ​രി​ധി 3.25 ല​ക്ഷ​മാ​യി ഉ​യ​ർ​ത്തു​ക, കാ​ർ​ഷി​ക വ​രു​മാ​ന​ത്തി​ൽ ജീ​വി​ക്കു​ന്ന ക​ർ​ഷ​ക​ർ എ​ടു​ക്കു​ന്ന വി​വാ​ഹ, വി​ദ്യാ​ഭ്യാ​സ വാ​യ്​​പ​ക​ളും കാ​ർ​ഷി​ക വാ​യ്​​പ​ക​ളാ​യി പ​രി​ഗ​ണി​ക്കു​ക, നാ​ണ്യ​വി​ള​ക​ളു​ടെ ഉ​ൽ​​പാ​ദ​നം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കു​ക, വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ കൃ​ഷി​ച്ചെ​ല​വു​ക​ൾ വ്യ​ത്യ​സ്ത​മാ​യ​തി​നാ​ൽ ഏ​കീ​കൃ​ത മി​നി​മം താ​ങ്ങു​വി​ല സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് സ​ഹാ​യ​ക​ര​മ​ല്ല.

ഇ​വ സം​സ്ഥാ​ന​ങ്ങ​ളി​ലെ കൃ​ഷി​ച്ചെ​ല​വി​ന് ആ​നു​പാ​തി​ക​മാ​യി നി​ശ്ച​യി​ക്കു​ക, പ്ര​ധാ​ന​മ​ന്ത്രി ഫ​സ​ൽ ബി​മ യോ​ജ​ന​യി​ൽ ഇ​ൻ​ഷു​റ​ൻ​സ്​ ചെ​യ്യ​പ്പെ​ടു​ന്ന വി​ള​ക​ളി​ൽ വാ​ഴ​കൃ​ഷി ഉ​ൾ​പ്പെ​ടു​ത്തു​ക, വെ​ള്ളം ക​യ​റി​യും ഓ​രു​വെ​ള്ളം ക​യ​റി​യും ന​ശി​ക്കു​ന്ന വി​ള​ക​ൾ​ക്കും ഈ ​പ​ദ്ധ​തി​യി​ൽ ഇ​ൻ​ഷു​റ​ൻ​സ് ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും മ​ന്ത്രി വി.​എ​സ്.​ സു​നി​ൽ കു​മാ​ർ യോ​ഗ​ത്തി​ൽ ഉ​ന്ന​യി​ച്ചു.


Tags:    
News Summary - contract agriculture can not be implimented says VS Sunil kumar -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.