ഹെലികോപ്​ടർ അപകടം: ഫേസ്ബുക്കിലൂടെ വിവാദ പരാമർശം; മധ്യപ്രദേശിൽ ഒരാൾ അറസ്​റ്റിൽ

ഖാണ്ട്​വ (എം.പി): സംയുക്ത സേന മേധാവി ജനറൽ ബിപിൻ റാവത്ത്​ അടക്കം സൈനികർ കോപ്​ടർ അപകടത്തിൽ മരിച്ച സംഭവത്തിൽ ഫേസ്​ബുക്കിലൂടെ വിവാദ പരാമർശം നടത്തിയയാൾ മധ്യപ്രദേശിൽ അറസ്​റ്റിൽ. ദുർഗേഷ്​ വാസ്​കെലെ എന്നയാളാണ് അറസ്​റ്റിലായത്​.

'നിങ്ങൾ ഞങ്ങളുടെ 14 പേരെ കൊന്നു; പകരം പ്രകൃതി നിങ്ങളുടെ 13 സൈനികരെ വിഴുങ്ങി' എന്നായിരുന്നു ​ നാഗാലാൻഡിൽ സൈനികരുടെ വെടിവെപ്പിൽ​ ഗ്രാമീണർ കൊല്ലപ്പെട്ട സംഭവം സൂചിപ്പിച്ചുള്ള കുറിപ്പ്​.

അതിനിടെ, വാസ്​കെലെയുടെ പോസ്​റ്റിന്​ താഴെ ബി.ജെ.പി ഐ.ടി സെൽ ജില്ല സെക്രട്ടറി ഇന്ദർ പ​​ട്ടേൽ, 'പൂർണമായും ശരിയാണ്​' എന്ന്​ കമൻറ്​'​ എഴുതിയതായി കോൺഗ്രസ്​ സംസ്​ഥാന വക്താവ്​ നരേന്ദ്ര സലൂജ ആരോപിച്ചു. പ​​ട്ടേലിനെതിരെ എന്താണ്​ നടപടിയെടുക്കാത്തതെന്നും സലൂജ ചോദിച്ചു.

Tags:    
News Summary - Controversial comment about Helicopter crash; Man arrested in Madhya Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.