പൊലീസിനെ ആക്രമിച്ച കേസിൽ അർണബിന്‍റെ മുൻകൂർ ജാമ്യാപേക്ഷ 23ലേക്ക് മാറ്റി

മുംബൈ: അറസ്റ്റിനിടെ വനിതാ പൊലീസിനെ ആക്രമിച്ച കേസിൽ റിപബ്ലിക് ടി.വി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയും ഭാര്യയും സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സെഷൻസ് കോടതി ഈ മാസം 23ലേക്ക് മാറ്റി. ജഡ്ജി കോടതിയിലെത്താത്തതിനാൽ ഹരജി വ്യാഴാഴ്ച പരിഗണിച്ചില്ലെന്ന് അർണബിന്‍റെ അഭിഭാഷകൻ ശ്യാം കല്യാങ്കർ പറഞ്ഞു.

ആത്മഹത്യാ പ്രേരണക്കേസിൽ നവംബർ നാലിന് അർണബിനെ അറസ്റ്റ് ചെയ്യാൻ വീട്ടിലെത്തിയപ്പോഴാണ് വനിത പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണമുണ്ടായത്. തുടർന്ന് അർണബിനും ഭാര്യ സാമ്യബ്രത റായ്ക്കെതിരെയും കേസെടുക്കുകയായിരുന്നു. ഒരു മണിക്കൂർ നേരത്തെ സംഘർഷാവസ്ഥക്ക് ശേഷമാണ് അർണബിനെ അറസ്റ്റ് ചെയ്യാൻ പൊലീസിന് സാധിച്ചത്.

ആത്മഹത്യാ പ്രേരണക്കേസിൽ റിമാന്‍റിലായി തലോജ ജയിലിൽ കഴിഞ്ഞ അർണബിന് ഇന്നലെ സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.