ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഭാഗ്പഥിൽ അഞ്ജാത മൃതദേഹം പൊലീസ് പ്ലാസ്റ്റിക് മാലിന്യങ്ങൾക്കൊപ്പമിട്ട് കത ്തിച്ചു. മൃതദേഹം സംസ്കരിക്കാൻ വകുപ്പ് അനുവദിച്ച പണം വാങ്ങിയ ശേഷമാണ് മൃതദേഹം ടയറിനും പ്ലാസ്റ്റിക് മാലിന്യങ്ങൾക്കുമൊപ്പമിട്ട് മണ്ണെണ്ണയൊഴിച്ച് കത്തിച്ചത്. സംഭവത്തിൽ ഡി.ജി.പി ഉത്തരാദികളായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു.
അഞ്ജാത മൃതദേഹം സംസ്കരിക്കുന്നതിന് 2700 രൂപയാണ് പൊലീസിന് അനുവദിക്കുക. മൃതദേഹം മൂടുന്നതിനുള്ള തുണിവാങ്ങാൻ 300 രൂപ, യാത്ര ചെലവിന് 400രൂപ, സംസ്കാര ചെലവുകൾക്ക് 2000 രൂപ എന്നിങ്ങനെയാണ് തുക അനുവദിക്കുക. ഇൗ തുക പൂർണമായും കൈപറ്റിയ ശേഷമാണ് പൊലീസുകാർ മൃതദേഹം കൊണ്ടുപോയത്. എന്നാൽ ശ്മശാനത്തിലെത്തിക്കാനോ ആദരവോടെ സംസ്കരിക്കാനേ തയാറായില്ല.
ഒഴിഞ്ഞ സ്ഥലത്ത് മാലിന്യങ്ങൾക്കൊപ്പമിട്ട് മൃതദേഹം കത്തിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വകുപ്പിൽ നിന്ന് അനുവദിച്ച പണം ചെലവഴിക്കാതെ മൃതദേഹത്തോട് അനാദരവ് കാണിച്ച പൊലീസുകാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ഡി.ജി.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.