Representational Image

നാല് കാമുകിമാരെയും ഒന്നിച്ച് കണ്ട യുവാവ് ആത്മഹത്യക്ക് ശ്രമിച്ച് ആശുപത്രിയിൽ

കൊൽക്കത്ത: നാല് കാമുകിമാരും ഒരുമിച്ച് വീട്ടിലെത്തി വഴക്കിട്ടതിനെ തുടർന്ന് കാമുകൻ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. പശ്ചിമബംഗാളിലെ കൂച്ച് ബിഹാർ ജില്ലയിലാണ് സംഭവം. ആശുപത്രിയിൽ ചികിത്സയിലുള്ള കാമുകൻ അപകടനില തരണം ചെയ്തതായി അധികൃതർ പറഞ്ഞു.

പ്രദേശത്തെ മെഡിക്കൽ സ്റ്റോറിലെ ജീവനക്കാരനായ ശുഭമോയ് കർ എന്നയാളാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാൾക്ക് ഒരേ സമയം നാല് സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു. ഇക്കാര്യം സ്ത്രീകൾ പരസ്പരം അറിഞ്ഞിരുന്നില്ല. ഇവർക്ക് വിവാഹ വാഗ്ദാനവും നൽകിയിരുന്നു.

കാളി പൂജയുടെ ഭാഗമായി ജോലിയിൽ നിന്ന് അവധിയെടുത്ത ഇയാൾ സ്വന്തം വീട്ടിലായിരുന്നു ഉള്ളത്. ഇതിനിടെ, തങ്ങൾ നാലുപേരെയും ശുഭമോയ് വഞ്ചിക്കുകയായിരുന്നുവെന്ന് തിരിച്ചറിഞ്ഞ കാമുകിമാർ നാലുപേരും ഒരുമിച്ച് ഇയാളുടെ വീട്ടിലെത്തുകയായിരുന്നു.

വീട്ടിൽ വെച്ച് ശുഭമോയും കാമുകിമാരും തമ്മിൽ ചൂടേറിയ വാഗ്വാദമുണ്ടായി. വീട്ടുകാരും ഇതിന് സാക്ഷിയായി. ഇതോടെ മുറിക്കുള്ളിൽ കയറി കതകടച്ച ശുഭമോയ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.

അയൽക്കാർ ചേർന്നാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് യുവതികളാരും ഇതുവരെയും പരാതി നൽകിയിട്ടില്ല.

ശുഭമോയ് അപകടനില തരണംചെയ്തതായും നിരീക്ഷണത്തിൽ തുടരുകയാണെന്നും ആശുപത്രി അധികൃതർ പറഞ്ഞു. 

Tags:    
News Summary - Cornered by 4 girlfriends, Cooch Behar man attempts suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.