ബാലോസർ: രാജ്യത്തെ നടുക്കിയ ഒഡിഷ ട്രെയിൻ ദുരന്തത്തിൽ ലോക്കോ പൈലറ്റിന്റെ നിർണായക മൊഴി പുറത്ത്. സിഗ്നലുകളൊന്നും ലംഘിച്ചിട്ടില്ലെന്നും ഗ്രീൻ സിഗ്നൽ കണ്ടശേഷമാണ് വണ്ടി മുന്നോട്ട് നീങ്ങിയതെന്നും ലോക്കോ പൈലറ്റ് മൊഴിനൽകി. ഗുരുതരമായ പരിക്കേറ്റ് ചികിത്സയിലുള്ള കോറോമണ്ഡൽ എക്സ്പ്രസ് ലോക്കോ പൈലറ്റാണ് മൊഴി നൽകിയത്.
ഇലട്രോണിക് ഇന്റർ ലോക്കിങ് സിസ്റ്റത്തിലെ മാറ്റമാണ് അപകട കാരണമെന്നാണ് നിഗമനമെന്നും ഉത്തരവാദികളെ കണ്ടെത്തിയിട്ടുണ്ടെന്നും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ വ്യക്തമാക്കിയിരുന്നു. ട്രെയിനിന്റെ റൂട്ട് നിശ്ചയിക്കൽ, പോയിന്റ് ഓപറേഷൻ, ട്രാക്ക് നീക്കം ഇതെല്ലാം അടങ്ങുന്നതാണ് ഇലട്രോണിക് ഇന്റർ ലോക്കിങ്. പോയിന്റ് ഓപറേഷനിൽ വീഴ്ച സംഭവിച്ചുവെന്ന് സൈറ്റ് ഇൻസ്പെക്ഷനിൽ വ്യക്തമായിരുന്നു.
വെള്ളിയാഴ്ച രാത്രി ഏഴിനാണ് ഒഡിഷയിൽ ബാലോസോറിനടുത്ത ബഹാനഗ ബസാറിൽ മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ചത്. 288 പേരാണ് അപകടത്തിൽ മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.