ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിന് ലോക്ഡൗൺ ഉൾപ്പെടെയുള്ള നടപടികൾ രാജ്യത്ത് നടപാക്കിയിരുന്നില്ലെങ്കിൽ 8.2 ലക്ഷംപേർക്ക് ഏപ്രിൽ 15നകം കോവിഡ് ബാധിക്കുമായിരുന്നുവെന്ന് ആരോഗ്യമന്ത്രാലയം.
സ്റ്റാറ്റിസ്റ്റി ക്കൽ വിശകലനപ്രകാരം കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഇന്ത്യയിൽ 41 ശതമാനം വളർച്ചയുണ്ടാകും. ഏപ്രിൽ 11ന് 2.08 ലക്ഷം പേർക്ക് കോവിഡ് റിപോർട്ട് ചെയ്യുകയും ഏപ്രിൽ 15ഓടെ ഇത് 8.2 ലക്ഷം ആകുമായിരുന്നുവെന്നും ആരോഗ്യമന്ത്രാലയം ജോയിൻറ് സെക്രട്ടറി ലാവ് അഗർവാൾ പറഞ്ഞു.
അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്കാൾ രാജ്യത്തെ രോഗം ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞ നിരക്കിലാണ് ഉയരുന്നത്. രാജ്യത്ത് ഇതുവരെ 273 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ശനിയാഴ്ച 34 പേർ മരിച്ചു. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 8,356 ആണ്. ലോക്ഡൗൺ നടപാക്കിയിരുന്നില്ലെങ്കിൽ ഏപ്രിൽ 15ഓടെ മരണം 1.2 ലക്ഷം കവിയുമായിരുന്നുവെന്നും ലാവ് അഗർവാൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.