വാഷിങ്ടൺ: അഞ്ചുലക്ഷത്തിലധികം പേർക്ക് കോവിഡ് ബാധിച്ച അമേരിക്കയിൽ ജീവൻ പൊലിഞ്ഞത് 40ൽ അധികം ഇന്ത്യക്കാര ുടെയും. 1500ഓളം പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. മരിച്ചവരിൽ 17 പേർ കേരളത്തിൽ നിന്നുള്ളവരാണ്.
ഒരു ദി വസം 2000ത്തിൽ അധികം പേർ മരിച്ചതായി റിപ്പോർട്ട് ചെയ്ത ഏക രാജ്യം അമേരിക്കയാണ്. 2108 പേരാണ് 24 മണിക്കൂറിനുള്ളിൽ ഇവിടെ മരിച്ചത്. കോവിഡ് ബാധ നാശം വിതക്കുന്ന ഇറ്റലിയിലേക്കാളും ഉത്ഭവ കേന്ദ്രമായ ചൈനയെക്കാളും ഭീകരമായാണ് അമേരിക്കയിയിലെ സ്ഥിതി.
നിലവിൽ യു.എസിലെ വൈറസിൻെറ ഉത്ഭവകേന്ദ്രമായി കണക്കാക്കുന്നത് ന്യൂയോർക്കാണ്. ന്യൂജേഴ്സിയിലും മരണസംഖ്യ ഉയരുന്നുണ്ട്. ന്യൂയോർക്കിലും ന്യൂജേഴ്സിയിലുമാണ് കൂടുതൽ ഇന്ത്യക്കാരുള്ളതെന്നും ആശങ്ക ഉയർത്തുന്നു.
മരിച്ചവരിൽ 17 മലയാളികളും10 ഗുജറാത്തികളും നാലു പഞ്ചാബികളും രണ്ടു ആന്ധ്ര പ്രദേശുകാരും ഒരു ഒഡീഷക്കാരനും ഉൾപ്പെടുന്നു. മരിച്ച 21 കാരനൊഴികെ ബാക്കിയെല്ലാവരും 60 വയസിന് മുകളിലുള്ളവരാണ്. ന്യൂജേഴ്സിയിൽ 400 ഓളവും ന്യൂയോർക്കിൽ ആയിരത്തിലധികവും ഇന്ത്യക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.