ഗാസിയാബാദ്: ഉത്തർ പ്രദേശിലെ ഗാസിയാബാദിൽ ദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ. ഗാസിയാബാദ് ഇന്ദിരപുരം ഗ്യാൻഖന്ദ് ഒന്നിലാണ് സംഭവം. വീട്ടിലെ മുറിയിലെ ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു ഇരുവരും.
നിഖിൽ, പല്ലവി എന്നിവരാണ് ആത്മഹത്യ ചെയ്തത്. രണ്ടു വർഷം മുമ്പ് വിവാഹിതരായ ഇവർക്ക് ഒമ്പതു വയസുള്ള കുട്ടിയുണ്ട്. രാവിലെ അറു മണിയോടെ നിഖിൽ തന്‍റെ സഹോദരിയോട് വീട് സന്ദർശിക്കാൻ ആവശ്യപ്പെട്ട് സന്ദേശം അയച്ചിരുന്നതായി ഇന്ദിരപുരം സർക്കിൾ ഒാഫീസിലെ ഉദ്യോഗസ്ഥൻ അൻഷു ജെയിൻ പറഞ്ഞു.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഇന്ദിരപുരം പൊലീസ് അറിയിച്ചു. Couple commits suicide in UP's Ghaziabad -India News
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.