ഗുജറാത്ത് വംശഹത്യ കേസ്:  28 പേരെ വെറുതെവിട്ടു

അഹ്മദാബാദ്: 2002 ഫെബ്രുവരിയില്‍ ഗോധ്ര സംഭവത്തിനുശേഷമുള്ള ദിവസങ്ങളില്‍ ന്യൂനപക്ഷ ഗ്രാമങ്ങളില്‍ ആക്രമണം അഴിച്ചുവിട്ട കേസില്‍ 28 പേരെ ഗാന്ധിനഗര്‍ കോടതി വെറുതെവിട്ടു. പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച തെളിവുകള്‍ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടിയാണിത.് ഗാന്ധിനഗറിലെ പാലിയാട് ഗ്രാമത്തില്‍ ന്യൂനപക്ഷങ്ങളുടെ വീടുകളും വസ്തുവകകളും നശിപ്പിച്ച സംഘത്തില്‍ അംഗങ്ങളായിരുന്നവരെയാണ് വേണ്ടത്ര തെളിവില്ളെന്ന കാരണം ചൂണ്ടിക്കാട്ടി വെറുതെ വിട്ടത്. കലോള്‍ താലൂക്കിലെ സഹകരണ ബാങ്ക് ചെയര്‍മാന്‍ ഗോവിന്ദ് പട്ടേലും വെറുതെവിട്ടവരില്‍ ഉള്‍പ്പെടും. പ്രതികളെല്ലാവരും ദീര്‍ഘകാലമായി ജാമ്യത്തിലായിരുന്നു.ഇരു സമുദായങ്ങള്‍ക്കുമിടയില്‍ സമാധാനമുണ്ടാക്കുന്നതിന് ഒത്തുതീര്‍പ്പ് വ്യവസ്ഥകളുണ്ടാക്കിയിരുന്നതായും അതിന്‍െറ ഭാഗമായി പ്രതികള്‍ ന്യൂനപക്ഷാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കിയതായും പ്രതിഭാഗം അഭിഭാഷകന്‍ അറിയിച്ചു. സംഭവത്തിലെ ദൃക്സാക്ഷികള്‍ കൂറുമാറിയതും പ്രതികള്‍ക്കെതിരെ പരാതിയില്ളെന്ന് ബോധിപ്പിച്ചതും കോടതി അംഗീകരിച്ചു.

Tags:    
News Summary - Court Acquits 26 In 2002 Gujarat Riots Citing 'Lack Of Evidence'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.