രണ്ടാമത്തെ കൊലക്കേസിലും രാംപാലിനും 13 പേർക്കും ജീവപര്യന്തം

ഹി​സാ​ർ (ഹ​രി​യാ​ന): ആ​ൾ​ദൈ​വം രാം​പാ​ലി​നും 13 അ​നു​യാ​യി​ക​ൾ​ക്കും ര​ണ്ടാ​മ​ത്തെ കൊ​ല​ക്കേ​സി​ലും ജീ​വ​പ​ര്യ​ന്തം ത​ട​വു​​ശി​ക്ഷ. ഹി​സാ​ർ അ​ഡീ​ഷ​ന​ൽ ജി​ല്ല സെ​ഷ​ൻ​സ്​ കോ​ട​തി​യാ​ണ്​ ശി​ക്ഷ വി​ധി​ച്ച​ത്. രാം​പാ​ലി​നെ​തി​രാ​യ ആ​ദ്യ കൊ​ല​ക്കേ​സി​ൽ ഇ​യാ​ൾ​​ക്കു​ം 14 അ​നു​യാ​യി​ക​ൾ​ക്കും ചൊ​വ്വാ​ഴ്​​ച ജീ​വ​പ​ര്യ​ന്തം ത​ട​വ്​ വി​ധി​ച്ചി​രു​ന്നു.

ബ​ർ​വാ​ല പൊ​ലീ​സ്​ സ്​​​റ്റേ​ഷ​നി​ൽ 2014 ന​വം​ബ​ർ 19ന്​ ​ര​ജി​സ്​​റ്റ​ർ ചെ​യ്​​ത കൊ​ല​ക്കേ​സി​ലാ​ണ്​ ബു​ധ​നാ​ഴ്​​ച​യി​ലെ വി​ധി. 2.5 ല​ക്ഷം രൂ​പ പി​ഴ​യ​ട​ക്കാ​നും അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ്​ ജ​ഡ്​​ജി​ ഡി.​ആ​ർ. ചാ​ലി​യ ഉ​ത്ത​ര​വി​ട്ടു. വി​ധി​ക്കെ​തി​രെ അ​പ്പീ​ൽ പോ​കു​മെ​ന്ന്​ രാം​പാ​ലി​​​െൻറ അ​ഭി​ഭാ​ഷ​ക​ൻ എ.​പി. സി​ങ്​ അ​റി​യി​ച്ചു. നാ​ലു​ വ​ർ​ഷ​ക്കാ​ല​ത്തെ വി​ചാ​ര​ണ​ക്കു​ശേ​ഷ​മാ​ണ്​ 67കാ​ര​നാ​യ രാം​പാ​ലും അ​നു​യാ​യി​ക​ളും കു​റ്റ​ക്കാ​രാ​ണെ​ന്ന്​ കോ​ട​തി ക​ണ്ടെ​ത്തി​യ​ത്.

Tags:    
News Summary - Court sentences self-styled godman Rampal Life imprisonment-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.