ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാല (ജെ.എൻ.യു) പ്രവേശന നയത്തിന് ഡൽഹി ഹൈകോടതിയുടെ സ്റ്റേ. കഴിഞ്ഞ വർഷം ജൂലൈ അഞ്ചിന് യു.ജി.സി പുറത്തിറക്കിയ നോട്ടിഫിക്കേഷെൻറ പേരിൽ എം.ഫിൽ, പിഎച്ച്.ഡി പ്രവേശനത്തിൽ ആയിരക്കണക്കിന് സീറ്റുകൾ െവട്ടിക്കുറക്കുകയും പ്രവശേന പരീക്ഷ രീതികളിലടക്കം മാറ്റം വരുത്തുകയും ചെയ്ത സർവകലാശാല തീരുമാനത്തിന് നേരത്തേ ഡൽഹി ഹൈകോടതി സിംഗ്ൾ ബെഞ്ച് അനുവാദം നൽകിയിരുന്നു. ഇതിനെതിരെ വിദ്യാർഥികൾ നൽകിയ ഹരജി ചൊവ്വാഴ്ച പരിഗണിക്കവേയാണ് സിംഗ്ൾ ബെഞ്ചിെൻറ തീരുമാനത്തെ സ്റ്റേ ചെയ്തത്.
പ്രവേശന നയത്തിൽ മാറ്റം വരുത്താനുള്ള തീരുമാനത്തിനെതിരെ െജ.എൻ.യു വിദ്യാർഥി യൂനിയെൻറ നേതൃത്വത്തിൽ സർവകലാശാല ഭരണകാര്യാലയത്തിലും യു.ജി.സി ആസ്ഥാനത്തും ദിവസങ്ങളോളം പ്രക്ഷോഭം നടത്തിയിരുന്നു. പിന്നാക്ക വിഭാഗത്തിൽെപ്പട്ട വിദ്യാർഥികളുടെ ഉന്നത വിദ്യാഭ്യാസം തടയാനുള്ള നീക്കമാണെന്ന് ആരോപിച്ച് സമരംചെയ്ത എട്ട് ദലിത് ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളെ സർവകലാശാല പുറത്താക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.