ആന്ധ്രപ്രദേശിൽ രണ്ടാമത്തെ ​കോവിഡ്​ സ്ഥിരീകരണം

ഒ​​ങ്കോൾ: ആന്ധ്ര പ്രദേശിൽ വീണ്ടും ഒരാൾക്കു കൂടി കോവിഡ്​ 19 സ്ഥിരീകരിച്ചു. ഇംഗ്ലണ്ടിൽ നിന്ന്​ എത്തിയയാൾക്കാണ്​ രോഗം സ്ഥിരീകരിച്ചത്​. ഇയാൾ ഈ മാസം 15നാണ്​ ഇംഗ്ലണ്ടിൽ നിന്നെത്തിയത്​.

കോവിഡ്​ രോഗ ലക്ഷണങ്ങളായ ജലദോഷം, കഫക്കെട്ട്​, പനി തുടങ്ങിയവ കണ്ടതോടെ ഒ​ങ്കോളിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ച്​ ഐസൊലേഷനിലാക്കുകയായിരുന്നു. ശേഷം ഇയാളുടെ സാമ്പിൾ തിരുപ്പതിയിലുള്ള വൈറോളജി ലാബിലേക്കയച്ചു. അവിടെ നടത്തിയ പരിശോധനയിലാണ്​ വൈറസ്​ബാധ​ സ്ഥിരീകരിച്ചത്​.

ഇതോടെ സംസ്ഥാനത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം രണ്ടായി. നേരത്തേ ഇറ്റലിയിൽ നിന്ന്​ എത്തിയ നെല്ലൂർ സ്വദേശിക്ക്​ കോവിഡ്​ സ്ഥിരീകരിച്ചിരുന്നു. ഇയാൾ നെല്ലൂർ സർക്കാർ ആശുപത്രിയിൽ ഐസൊലേഷനിലാണ്​. കോവിഡ്​ വൈറസ്​ ബാധയെന്ന്​ സംശയിക്കുന്ന മൂന്ന്​ പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്​.

ഇതുവരെ ആന്ധ്ര പ്രദേശിൽ 105 സാമ്പിളുകളാണ്​ പരിശോധനക്കയച്ചത്​. ഇതിൽ 96 എണ്ണവും നെഗറ്റിവ്​ ആയിരുന്നു. രണ്ട്​ എണ്ണം മാത്രമാണ്​ പോസിറ്റിവ്​. ഏഴ്​ ​സാമ്പിളുകളുടെ പരിശോധന ഫലം വെള്ളിയാഴ്​ച വൈകീ​ട്ടോടെ എത്തുമെന്നാണ്​ കരുതുന്നത്​.

വ്യാഴാഴ്​ച മഹാരാഷ്ട്രയിൽ രണ്ട്​ പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചിട്ടുണ്ട്​. മൂന്ന്​ വിദേശ പൗരൻമാർക്ക്​ ഉൾപ്പെടെ 47 പേർക്കാണ്​ മഹാരാഷ്​ട്രയിൽ കോവിഡ്​ സ്ഥിരീകരിച്ചത്. ചണ്ഡിഗഢിൽ ആദ്യ കോവിഡ്​ 19 റിപ്പോർട്ട്​ ചെയ്​തിട്ടുണ്ട്​. 23 വയസുള്ള യുവതിക്കാണ്​ രോഗം സ്ഥിരീകരിച്ചത്​. ഇതുവരെ രാജ്യത്ത്​ 170 പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. കർണാടകയിലും ഡൽഹിയിലും മഹാരാഷ്​ട്രയിലുമായി മൂന്ന്​ പേരാണ്​ രാജ്യത്ത്​ കോവിഡ്​ 19 ബാധിച്ച്​ മരിച്ചത്​.


Tags:    
News Summary - covid 19; andhrapradesh second case reported -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.