ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം ഒന്നരലക്ഷം കടന്നു. 24 മണിക്കൂറിനുള്ളിൽ 6387 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതോടെ കോവിഡ് ബാധിതരുടെ എണ്ണം 1,51,767 ആയി.
24 മണിക്കൂറിനിടെ 170 മരണമാണ് റിപ്പോർട്ട് ചെയ്തത്. ഇതുവരെ 4337 പേരാണ് മരിച്ചത്. 64,426 പേർക്ക് രോഗം ഭേദമായി. രാജ്യത്ത് ആറുദിവസത്തിലേറെയായി 6000 ത്തിൽ അധികം പേർക്കാണ് ദിവസേന കോവിഡ് റിപ്പോർട്ട് ചെയ്യുന്നത്. മേയ് 21നാണ് ആദ്യമായി 6000 ത്തോളം പേർക്ക് ഒരു ദിവസം കോവിഡ് സ്ഥിരീകരിക്കുന്നത്.
മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്, ഡൽഹി എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്. മഹാരാഷ്ട്രയിൽ മാത്രം കോവിഡ് രോഗികളുടെ എണ്ണം 50,000 കടന്നു. 54,758 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 1,792 മരണവും ഇതുവരെ റിേപ്പാർട്ട് ചെയ്തു.
തമിഴ്നാട്ടിൽ 646 േപർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം 17,728 ആയി. ചൊവ്വാഴ്ച ഒമ്പത് മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ തമിഴ്നാട്ടിലെ മരണസംഖ്യ 127 ആയി. ചെന്നൈയിൽ മാത്രം ഇതുവരെ 11,640 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ചൊവ്വാഴ്ച കേരളത്തില്‍ 67 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. പാലക്കാട് ജില്ലയില്‍ 29 പേര്‍ക്കും കണ്ണൂരില്‍ എട്ടും കോട്ടയത്ത് ആറും എറണാകുളം, മലപ്പുറം ജില്ലകളില്‍ അഞ്ച് വീതവും കൊല്ലം, തൃശൂര്‍ ജില്ലകളില്‍ നാലുപേര്‍ക്ക് വീതവും ആലപ്പുഴ, കാസർകോട് ജില്ലകളില്‍ നിന്നുള്ള മൂന്നുപേര്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. 415 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 542 പേര്‍ ഇതുവരെ കോവിഡില്‍നിന്ന് മുക്തി നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.