ഡൽഹിയിൽ ഒരു കെട്ടിടത്തിൽ താമസിച്ചിരുന്ന 44പേർക്ക്​ കോവിഡ്​

ന്യൂഡൽഹി: ഡൽഹിയിൽ ഒരു കെട്ടിടത്തിൽ താമസിച്ചിരുന്ന 44 കോവിഡ്​. 10 ദിവസം മുമ്പ്​ പ്രദേശത്ത്​ ഒരാൾക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. ഏപ്രിൽ 18 കോവിഡ്​ സ്​ഥിരീകരിച്ച ഈ വ്യക്തിയിൽ നിന്നുമാണ്​ കോവിഡ്​ പകർന്നതെന്നാണ്​ കരുതുന്നത്​. 

ഒരാൾക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചതോടെ പ്രദേശം അടച്ചുപൂട്ടുകയും ഇവിടെ താമസിക്കുന്ന 175 പേരുടെ സാമ്പിളുകൾ ഏപ്രിൽ 20, 21 തീയതികളിലായി ശേഖരിക്കുകയും ചെയ്​തിരുന്നു. 175 സാമ്പിളുകളിൽ 67 പേരുടെ പരിശോധന ഫലം നെഗറ്റീവായി. ഇതിൽ 44 പേർ ഒരു കെട്ടിടത്തിൽ താമസിക്കുന്നവരാണ്​. പ്രദേശം മൊത്തം അടച്ചിട്ടിരിക്കുകയാണ്​. 

ഡൽഹിയിൽ ഇതുവരെ 3,788 പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. 61 മരണവും ഇവിടെ റി​േപ്പാർട്ട്​ ചെയ്​തത്​. സംസ്​ഥാനത്ത് ജില്ലകളും പ്രദേശങ്ങളും ഉൾപ്പടെ​ 11 റെഡ്​ സോണുകളാണുള്ളത്​. 

Tags:    
News Summary - Covid 19 Positive 44 In A Delhi Building -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.