ഭോപ്പാൽ: മധ്യപ്രദേശിലെ ഗ്വാളിയോറിൽ മോഷണ കേസിൽ അറസ്റ്റിലായ പ്രതി പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടു. ഇയാൾക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് പ്രതി കടന്നുകളഞ്ഞത്.
ജൂലൈ അഞ്ചിനാണ് പ്രതിയെ തങ്ങൾക്ക് കൈമാറി കിട്ടിയതെന്നും അടുത്ത ദിവസം ഇയാളുടെ പരിശോധന ഫലം വന്നപ്പോഴാണ് കോവിഡ് ബാധിതനാണെന്ന് അറിയുന്നതെന്നും പൊലീസ് സൂപ്രണ്ട് മനോജ് സാഹു പറഞ്ഞു. ഉടനെ പ്രതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും അവർ പ്രവേശിപ്പിക്കാൻ തയാറായില്ല.
തുടർന്ന് തഹസിൽദാർ ഉൾപ്പെടെ ബന്ധപ്പെട്ട അധികൃതരുമായി ചർച്ച നടത്തുകയും പ്രതിയെ മഹാരാജ്പുർ കോവിഡ് സെൻററിലേക്ക് കൊണ്ടുപോയി. ഇയാൾക്കൊപ്പം രണ്ട് പൊലീസുകാരേയും അയച്ചിരുന്നു. ഇതിനിടെ പ്രതി പൊലീസുകാരെ കബളിപ്പിച്ച് രക്ഷപ്പെടുകയായിരുന്നു. രണ്ട് പൊലീസുകാരേയും സസ്പെൻഡ് ചെയ്തതായി പൊലീസ് സൂപ്രണ്ട് അറിയിച്ചു.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻെറ കണക്കനുസരിച്ച് മധ്യപ്രദേശിൽ 15,284 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 11,579 പേർ രോഗമുക്തി നേടിയപ്പോൾ 617 പേർക്ക് ജീവൻ നഷ്ടമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.