സുപ്രീംകോടതി ജീവനക്കാരന്​ കോവിഡ്​; രണ്ടുപേർ നിരീക്ഷണത്തിൽ

ന്യൂഡൽഹി: സുപ്രീംകോടതി ജീവനക്കാരന്​ കോവിഡ്​ 19 സ്​ഥിരീകരിച്ചു. തിങ്കളാഴ്​ചയാണ്​ ജീവനക്കാരന്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. ജീവനക്കാരനുമായി സമ്പർക്കം പുലർത്തിയ രണ്ടു രജിസ്​ട്രാർമാരെ മുൻകരുതൽ നടപടിയുടെ ഭാഗമായി വീട്ടുനിരീക്ഷണത്തിലാക്കി.

ജുഡീഷ്യൽ വിഭാഗത്തിൽ ഏപ്രിൽ 16നാണ്​ ഇദ്ദേഹം അവസാനമായി ജോലിക്ക്​ ഹാജറായത്​. ഏപ്രിൽ 16ന്​ ശേഷം ഇദ്ദേഹത്തിന്​ പനിയുണ്ടായിരുന്നു. തുടർന്ന്​ സാമ്പിളുകൾ പരിശോധനക്ക്​ അയച്ചു. ഡൽഹിയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്​ ഇദ്ദേഹം. ജീവനക്കാരനുമായി അടുത്തിടപഴകിയവരെ കണ്ടെത്തിയിട്ടുണ്ട്​.

Tags:    
News Summary - COVID-19 Supreme Court staffer tests positive -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.