ന്യൂഡൽഹി: ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കോവാക്സിന് അനുമതി നൽകുന്ന കാര്യത്തിൽ ആറാഴ്ചക്കകം തീരുമാനമുണ്ടാവുമെന്ന് ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥനാണ് ഇക്കാര്യം അറിയിച്ചത്. വാക്സിന്റെ അനുമതിക്ക് വേണ്ട രേഖകളെല്ലാം ഭാരത് ബയോടെക് ലോകാരോഗ്യ സംഘടനയിൽ സമർപ്പിച്ചുവെന്നാണ് വിവരം.
ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിക്കുന്നതോടെ കോവാക്സിന് കൂടുതൽ അന്താരാഷ്ട്ര സ്വീകാര്യത ലഭിക്കും. കോവാക്സിൻ സ്വീകരിച്ച ഇന്ത്യക്കാർക്ക് നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന യാത്ര നിയന്ത്രണങ്ങളിലും ഇളവുണ്ടാകും. പല ലോക രാജ്യങ്ങളും കോവാക്സിനെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല.
കോവാക്സിന്റെ മൂന്നാംഘട്ട പരിശോധനഫലം കഴിഞ്ഞ ദിവസം ഭാരത് ബയോടെക് പുറത്ത് വിട്ടിരുന്നു. വാക്സിൻ 78 ശതമാനം ഫലപ്രദമാണെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.