രാജ്യത്ത്​ കോവിഡ്​ ബാധ കുറയുന്നു; ടി.പി.ആർ തുടർച്ചയായി 18ാം ദിവസവും അഞ്ചിൽ താഴെ

ന്യൂഡൽഹി: രാജ്യത്ത്​ പ്രതിദിന കോവിഡ്​ കേസുകളുടെ എണ്ണം വീണ്ടും കുറഞ്ഞു​. 24 മണിക്കൂറിനിടെ 51,667 കോവിഡ്​ കേസുകൾ കൂടി റിപ്പോർട്ട്​ ചെയ്​തു. 64,527 പേർ രോഗമുക്തി നേടി. ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക്​ 2.98 ആയി. തുടർച്ചയായി 18ാം ദിവസമാണ്​ ടി.പി.ആർ അഞ്ചിൽ താഴെ ആയത്​.

കഴിഞ്ഞ ദിവസം 1329 പേർ കോവിഡ്​ ബാധിച്ച മരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.


6,12,868 പേരാണ്​ നിലവിൽ ചികിത്സയിൽ കഴിയുന്നത്​. തുടർച്ചയായി 43ാം ദിവസമാണ്​ രാജ്യത്ത്​ രോഗബാധിതരേക്കാൾ ഏറെ രോഗമുക്തി റിപ്പോർട്ട്​ ചെയ്യുന്നത്​. കേരളം (12,078), മഹാരാഷ്​ട്ര (9844) തമിഴ്​നാട്​ (6162) എന്നീ സംസ്​ഥാനങ്ങളിലാണ്​ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട്​ ചെയ്​തത്​.

രാജ്യത്ത്​ ഇതുവരെ 3.01 കോടിയാളുകൾക്കാണ്​ കോവിഡ് ബാധിച്ചത്​. ​ ഇതുവരെ 2,91,28,267 പേരാണ്​ രോഗമുക്തരായത്​. 3.93 ലക്ഷം ആളുകൾ കോവിഡ്​ ബാധിച്ച്​ മരിച്ചു.

72 മണിക്കൂറിനിടെ രാജ്യത്ത് രണ്ടുകോടിയിലേറെ ഡോസ്​ വാക്​സിൻ വിതരണം ചെയ്​തു. ജനുവരിയിൽ തുടങ്ങിയ വാക്​സിനേഷൻ യജ്ഞത്തിലൂടെ ഇതുവരെ 30.79 കോടി ഡോസ്​ വാക്​സിനാണ്​ വിതരണം ചെയ്​തത്​. ​ 

Tags:    
News Summary - covid cases decreasing in india TPR less than 5 per cent for 18 consecutive days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.