ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗത്തിെനാപ്പം രാജ്യത്ത് രോഗബാധയെ കുറിച്ചുള്ള ഭയവും കൂടി വരികയാണ്. ചില സമയങ്ങളിൽ ഇൗ ഭയം നിമിത്തം ആളുകൾ സഹജീവിയെ സഹായിക്കുന്ന കാഴ്ചകൾ നാം കണ്ടു. എന്നാൽ ചിലർ കോവിഡിനെ പേടിച്ച് സ്വന്തം കുടുംബത്തിന് നേരെ തന്നെ മുഖം തിരിക്കുന്ന വാർത്തകളാണ് രാജ്യ തലസ്ഥാനത്ത് നിന്ന് വരുന്നത്.
കോവിഡ് ബാധിതനാണെന്ന് പേടിച്ച് സ്വന്തം പിതാവിനെ നടുറോഡിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞിരിക്കുകയാണ് ഒരു മകൻ. പിതാവിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ മകൻ വിസമ്മതിച്ചതോടെ രക്ഷക്കായി ഒരു പൊലീസുകാരൻ എത്തുകയായിരുന്നു.
രാജേന്ദ്ര നഗർ പ്രദേശത്ത് കാണപ്പെട്ട വയോധികനെ പൊലീസുകാരനായ രാജു റാം ആർ.എം.എൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവനീഷ് ശരൺ എന്ന സിവിൽ പൊലീസ് ഓഫീസറാണ് വയോധികന്‍റെ കഥനകഥ ട്വിറ്റർ വിഡിയോയിലൂടെ പുറംലോകത്തെത്തിച്ചത്.
പിതാവിന് ശ്വാസതടസ്സം അനുഭപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് മകൻ പിതാവിനെ ഉപേക്ഷിച്ചത്. ട്വിറ്റർ വിഡിയോയിൽ വയോധികനെ ഡൽഹി പൊലീസ് സഹായിക്കുമെന്നും ഇദ്ദേഹത്തിനാവശ്യമായ ഓക്സിജൻ വിതരണം ചെയ്യുമെന്നും പറയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.