3,57,229 പേര്‍ക്ക്കൂടി കോവിഡ്; 3,449 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 3,57,229 പേര്‍ക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ കോവിഡ് ബാധിച്ചവരുടെ എണ്ണം രണ്ട് കോടി കവിഞ്ഞു. 2,02,82,833 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. 34,47,133 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.

3,449 പേര്‍ കോവിഡ് മൂലം ജീവന്‍ വെടിഞ്ഞപ്പോള്‍, 3,20,289 പേര്‍ കഴിഞ്ഞ ദിവസം രോഗമുക്തരായി.

ഇതുവരെ 2,22,408 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ആകെ 1,66,13,292 പേര്‍ കോവിഡ് മുക്തരാകുകയും ചെയ്തു.

അതേസമയം, ചില സംസ്ഥാനങ്ങളില്‍ പ്രതിദിന കോവിഡ് ബാധയില്‍ കുറവുള്ളതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ന്യൂഡല്‍ഹി, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലാണ് രോഗബാധയില്‍ കുറവുള്ളതയായി കേന്ദ്രം പറയുന്നത്.

Tags:    
News Summary - covid india daily tally 4 may

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.