ന്യൂഡൽഹി: കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയതിനെ തുടർന്ന് രാജ്യ തലസ്ഥാനത്തെ രണ്ട് മാർക്കറ്റുകൾ ജൂലൈ ആറ് വരെ അടച്ചിടും. പഞ്ചാബി ബസ്തിയും നങ്കലോയിയിലെ ജനത മാർക്കറ്റുമാണ് അടച്ചിടുക. കടയുടമകളും ജനങ്ങളും കോവിഡ് ചട്ടങ്ങൾ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സബ് ഡിവിഷനൽ മജിസ്ട്രേറ്റ് ഷലേശ് കുമാറാണ് ഉത്തരവിട്ടത്.
ഈ കാലയളവിൽ ഏതെങ്കിലും കടയുടമകൾ നിയമം ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് ഉത്തരവിൽ പറയുന്നു. കോവിഡ് ചട്ടം ലംഘിച്ചതിന് ഗാന്ധിനഗറിലെ ഒരു കട അധികൃതർ ഏഴ് ദിവസത്തേക്ക് പൂട്ടിച്ചു.
കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായി ബാധിച്ച ഡൽഹി ഏപ്രിൽ 19 മുതൽ മേയ് 30 വരെ ലോക്ഡൗണിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.