കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്ക് കോവിഡ്; പ്രതിരോധ സെക്രട്ടറിക്കും വൈറസ് ബാധ

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ നിരവധി ഉദ്യോഗസ്ഥർക്ക് കോവിഡ്. ഇതേതുടർന്ന് മന്ത്രാലയവുമായി ബന്ധപ്പെട്ട ഔദ്യോഗിക യോഗങ്ങൾ വിഡിയോ കോൺഫറൻസിങ് വഴിയാക്കി. 

ഉദ്യോഗസ്ഥർക്ക് വൈറസ് ബാധയേറ്റ വിവരം ആരോഗ്യ മന്ത്രാലയം തന്നെയാണ് പുറത്തുവിട്ടത്. ഇതോടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ താളംതെറ്റിയേക്കുമെന്ന് ആശങ്കയുണ്ട്.

ഇതിനിടെ, കേന്ദ്ര പ്രതിരോധ സെക്രട്ടറി അജയ് കുമാറിനും വൈറസ് ബാധ സ്ഥിരീകരിച്ചു. സെക്രട്ടറിക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഒാഫീസിൽ നിന്ന് വിട്ടുനിന്നു. എന്നാൽ, രാജ്നാഥ് സിങ് ക്വാറന്‍റീനിൽ പ്രവേശിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. കേരള കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനാണ് അജയ് കുമാർ. 

രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരുടെ എണ്ണം 2,07,615 ആയി. 24 മണിക്കൂറിനിടെ പുതിയതായി 8,909 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. 5,815 പേർ മരിച്ചു. 1,00,303 പേർ സുഖം പ്രാപിച്ചു.
 

Tags:    
News Summary - Covid Positive Union Health Ministry Officials -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.