രാജ്യമാകെ അടച്ചുപൂട്ടിയില്ലെങ്കിലും ഇത്രയും സംസ്ഥാനങ്ങളില്‍ ലോക്ഡൗണോ, സമാന നിയന്ത്രണങ്ങളോ ഉണ്ട്...

ന്യൂഡല്‍ഹി: ശമനമില്ലാതെ തുടരുന്ന കോവിഡ് രണ്ടാം തരംഗം പ്രതിരോധിക്കാന്‍ രാജ്യമൊന്നാകെയുള്ള അടച്ചുപൂട്ടലിലേക്ക് കേന്ദ്ര സര്‍ക്കാര്‍ നീങ്ങിയില്ലെങ്കിലും 27 സംസ്ഥാനങ്ങളും കൂടാതെ കേന്ദ്ര ഭരണപ്രദേശങ്ങളും ലോക്ഡൗണോ, ലോക്ഡൗണ്‍ സമാന നിയന്ത്രണങ്ങളോ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ചില സംസ്ഥാനങ്ങള്‍ കോവിഡ് വ്യാപന രൂക്ഷത കുറയാത്തതിനെ തുടര്‍ന്ന് നേരത്തെ ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ ലോക്ഡൗണ്‍ കാലയളവ് നീട്ടുകയും ചെയ്തു.

നിലവിലെ ദിനംപ്രതിയുള്ള കോവിഡ് രോഗികളുടെ എണ്ണത്തില്‍ 71.75 ശതമാനവും മഹാരാഷ്ട്ര, കര്‍ണാടക, ഡല്‍ഹി എന്നിവിടങ്ങളില്‍നിന്നാണ്. മഹാരാഷ്ട്രയില്‍ ദിനംപ്രതിയുള്ള രോഗികളുടെ എണ്ണം കഴിഞ്ഞ ദിവസം 56,578ഉം കര്‍ണാടകയില്‍ 47,563 ഉം ആണ് രേഖപ്പെടുത്തിയത്.

10 സംസ്ഥാനങ്ങളുടെ ഈ പട്ടികയില്‍ തുടര്‍ന്ന് വരുന്നത് കേരളം, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, ആന്ധ്രാ പ്രദേശ്, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍, ഹരിയാന എന്നീ സംസ്ഥാനങ്ങളുമാണ്.

സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും നിലവില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇവയാണ്:

കേരളം: മേയ് എട്ടുമുതല്‍ 16 വരെ സമ്പൂര്‍ണ ലോക്ഡൗണ്‍. അവശ്യ സര്‍വീസുകള്‍ക്ക് മാത്രം ഉപാധികളോടെ ഇളവ്.

ഡല്‍ഹി: ഏപ്രില്‍ 19 മുതല്‍ രാജ്യതലസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ മേയ് 17വരെ നീട്ടി.

ഉത്തര്‍ പ്രദേശ്: കര്‍ഫ്യൂവും ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളും മേയ് 17വരെ.

ഹരിയാന: മേയ് മൂന്ന് മുതല്‍ ഏഴ് ദിവസം ലോക്ഡൗണില്‍. പിന്നീട് മേയ് 17 വരെ നീട്ടി.

ബിഹാര്‍: മേയ് നാലിന് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി, മയ് 15 വരെ.

ഒഡീഷ: മേയ് അഞ്ച് മുതല്‍ 19 വരെ 14 ദിവസത്തെ ലോക്ഡൗണ്‍.

രാജസ്ഥാന്‍: ഇന്ന് മുതല്‍ 24 വരെ ലോക്ഡൗണ്‍.

ഝാര്‍ഖണ്ഡ്: കോവിഡ് നിയന്ത്രണങ്ങള്‍ മേയ് 13 വരെ. ആരോഗ്യ സംരക്ഷണ വാരം എന്ന പേരില്‍ നിയന്ത്രണങ്ങള്‍ ആദ്യം ഏര്‍പ്പെടുത്തിയത് ഏപ്രില്‍ 22ന്.

ഛത്തീസ്ഗഢ്: സംസ്ഥാനം ലോക്ഡൗണില്‍. മേയ് 15 വരെ നീട്ടാന്‍ ജില്ല കലക്ടര്‍മാര്‍ക്ക് അധികാരം.

പഞ്ചാബ്: വാരാന്ത്യ ലോക്ഡൗണും രാത്രി കര്‍ഫ്യൂവും മേയ് 15 വരെ.

മധ്യപ്രദേശ്: മേയ് 15 വരെ ജനത കര്‍ഫ്യൂ. അവശ്യ സാധനങ്ങള്‍ക്ക് മാത്രം അനുവാദം.

ഗുജറാത്ത്: രാത്രി എട്ട മുതല്‍ രാവിലെ ആറു വരെ രാത്രി കര്‍ഫ്യൂ. 36 നഗരങ്ങളില്‍ പകല്‍ സമയത്തും നിയന്ത്രണം.

മഹാരാഷ്ട്ര: ഏപ്രില്‍ അഞ്ചിന് ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പിന്നീട് മേയ് 15വരെ നീട്ടി. ലാത്തൂര്‍, സോളാപൂര്‍ തുടങ്ങിയ ജില്ലകളില്‍ പ്രാദേശിക ലോക്ക്ഡൗണ്‍. അമരാവതി, അകോല, യവത്മാല്‍ എന്നിവിടങ്ങളില്‍ കര്‍ശന നിയന്ത്രണം.

ഗോവ: മേയ് ഒമ്പത് മുതല്‍ മേയ് 24 വരെ കര്‍ഫ്യൂ. തിങ്കളാഴ്ച ഏതാനും വിനോദസഞ്ചാര കേന്ദ്രങ്ങളിലൊഴികെ നാലു ദിവസത്തെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു.

പശ്ചിമ ബംഗാള്‍: എല്ലാ തരം കൂടിച്ചേരലുകളും വിലക്കി കഴിഞ്ഞ ആഴ്ച മുതല്‍ കടുത്ത നിയന്ത്രണങ്ങള്‍.

അസം: രാത്രി എട്ടിന് ആരംഭിച്ചിരുന്ന രാത്രി കര്‍ഫ്യൂ വൈകുന്നേരം ആറു മുതല്‍ ആക്കി. പൊതുയിടങ്ങളില്‍ സംഘം ചേരുന്നത് ബുധനാഴ്ച മുതല്‍ നിരോധിച്ചു.

നാഗാലാന്‍ഡ്: കടുത്ത നിയന്ത്രണങ്ങളോടെ ഏപ്രില്‍ 30 മുതല്‍ മേയ് 14 വരെ ഭാഗിക ലോക്ഡൗണ്‍.

മിസോറാം: മേയ് 10 മുതല്‍ 17 വരെ സമ്പൂര്‍ണ ലോക്ഡൗണില്‍.

അരുണാചല്‍ പ്രദേശ്: ശനിയാഴ്ച മുതല്‍ ഈ മാസം മുഴുവന്‍ രാത്രി കര്‍ഫ്യൂ.

മണിപ്പൂര്‍: ഏഴു ജില്ലകളില്‍ മേയ് എട്ടു മുതല്‍ 17 വരെ കര്‍ഫ്യൂ.

സിക്കിം: മേയ് 16 വരെ ലോക്ഡൗണിന് സമാനമായ നിയന്ത്രണം.

ജമ്മു കശ്മീര്‍: ഇന്ന് വരെ ലോക്ഡൗണിന് സമാനമായ നിയന്ത്രണം.

ഉത്തരാഖണ്ഡ്: നാളെ മുതല്‍ മേയ് 18 വരെ കടുത്ത നിയന്ത്രണങ്ങളോടെ കര്‍ഫ്യൂ.

ഹിമാചല്‍ പ്രദേശ്: മേയ് ഏഴു മുതല്‍ 16 വരെ ലോക്ഡൗണ്‍.

തമിഴ്‌നാട്: ഇന്ന് മുതല്‍ മേയ് 24 വരെ ലോക്ഡൗണ്‍. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഉച്ചയ്ക്ക് 12 വരെ മാത്രം.

കര്‍ണാടക: ഇന്ന് മുതല്‍ 24 വരെ സമ്പൂര്‍ണ ലോക്ഡൗണ്‍.

പോണ്ടിച്ചേരി: മേയ് 10 മുതലുള്ള ലോക്ഡൗണ്‍ മേയ് 24 വരെ നീട്ടി.

Tags:    
News Summary - COVID restrictions imposed by states and union territories

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.