മുംബൈ: ലോക്ഡൗണിനെ തുടർന്ന് രണ്ടു മാസത്തിനിടെ രാജ്യത്ത് 2.27 കോടി പേർക്ക് തൊഴിൽ നഷ്ടപ്പെട്ടതായി റിപ്പോർട്ട്. ഇന്ത്യൻ സമ്പദ്ഘടന നിരീക്ഷിക്കുന്ന സെൻറർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി (സി.എം.െഎ.ഇ)യാണ് കണക്ക് പുറത്തുവിട്ടത്. മേയിലെ തൊഴിലില്ലായ്മ നിരക്ക് 11.9 ശതമാനമാണെന്നും വിലക്കയറ്റവുമായി തട്ടിച്ചുനോക്കുമ്പോൾ കഴിഞ്ഞവർഷത്തെ ആദ്യ ലോക്ഡൗൺ മുതൽ 97 ശതമാനം കുടുംബങ്ങളുടെ വരുമാനം കുറഞ്ഞെന്നും സി.എം.െഎ.ഇ മേധാവി മഹേഷ് വ്യാസ് പറഞ്ഞു. ഇത് ആശങ്കയുണ്ടാക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏപ്രിലിൽ 74 ലക്ഷം പേർക്കും മേയിൽ 1.53 കോടി പേർക്കുമാണ് തൊഴിൽ നഷ്ടപ്പെട്ടത്. കോവിഡിൻെറ രണ്ടാം വരവാണ് സ്ഥിതി രൂക്ഷമാക്കിയത്. വിദഗ്ധ മേഖലകളിൽ തൊഴിലവസരങ്ങൾക്ക് സമയമെടുക്കുമെന്ന് മഹേഷ് വ്യാസ് ചൂണ്ടിക്കാട്ടി.
1.75 കുടുംബങ്ങളിൽ സി.എം.െഎ.ഇ നടത്തിയ സർവേയിൽ 55 ശതമാനം കുടുംബങ്ങൾക്കും വരുമാനം ഇടിഞ്ഞെന്ന് കണ്ടെത്തി. മൂന്നു ശതമാനം പേർക്കാണ് വരുമാനത്തിൽ വർധനയുണ്ടായത്. ശേഷിച്ച 42 ശതമാനം കുടുംബങ്ങൾക്കും കഴിഞ്ഞവർഷത്തെ അതേ വരുമാനം നിലനിൽക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.