ന്യൂഡൽഹി: 12 മുതൽ 14 വരെയുള്ള കുട്ടികൾക്ക് കോവിഡ് വാക്സിൻ മാർച്ചിൽ നൽകിത്തുടങ്ങിയേക്കും. 15 മുതൽ 18 വരെയുള്ളവർക്ക് അതിനകം രണ്ടു ഡോസ് വാക്സിനും നൽകാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും വാക്സിൻ സാങ്കേതിക ഉപദേശക സമിതിയായ എൻ.ടി.എ.ജി.ഐയുടെ ചെയർമാർ ഡോ. എൻ.കെ. അറോറ പറഞ്ഞു.
15-18 പ്രായപരിധിയിൽ 7.8 കോടി പേർ വരുമെന്നാണ് കണക്കാക്കുന്നത്. ഇതിൽ 3.45 കോടി പേർക്ക് കോവാക്സിൻ ആദ്യ ഡോസ് നൽകിക്കഴിഞ്ഞു. 28 ദിവസത്തിനകമാണ് രണ്ടാമത്തെ ഡോസ് നൽകേണ്ടത്.
അതുകൂടി പൂർത്തിയാകുന്ന മുറക്ക് 12-14 പ്രായക്കാർക്ക് വാക്സിൻ നൽകുന്ന കാര്യത്തിൽ സർക്കാർ നയപരമായ തീരുമാനമെടുക്കുമെന്ന് അറോറ വിശദീകരിച്ചു. ഈ പ്രായപരിധിയിൽപെട്ടവർ ഏഴര കോടി വരുമെന്നാണ് കണക്കാക്കുന്നത്. ആരോഗ്യ പ്രവർത്തകർക്കും 60 കഴിഞ്ഞവർക്കും മുൻകരുതലായി മൂന്നാം ഡോസ് വാക്സിൻ ജനുവരി 10 മുതൽ നൽകിവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.