അമിത്​ ഷാ, ഓം ബിർല, നിതൻ ഗഡ്​കരി, പുഷ്യൂ ഗോയൽ... കേന്ദ്രമന്ത്രിമാരുടെ പേരുകളിൽ മാറ്റം വരുത്തി യു.പിയിൽ ​വാക്​സിൻ സർട്ടിഫിക്കറ്റ്​

ലഖ്​നോ: അമിത്​ ഷാ (Amit Sha), ഓം ബിർല(Om Birla), നിതൻ ഗഡ്​കരി (Niten Gadkari), പുഷ്യു ഗോയൽ (Pushyu Goyal)... കേന്ദ്രമന്ത്രിമാരുടെ പേരുകളിൽ മാറ്റം വരുത്തി ഉത്തർപ്രദേശിൽ വാക്​സിൻ സർട്ടിഫിക്കറ്റ്​. ഇറ്റാവ ജില്ലയിലെ തഖാ തഹസിലിലെ ഒരു ആരോഗ്യ സംരക്ഷ​ണ കേന്ദ്രത്തിൽനിന്ന് ഡിസംബർ 12ന്​ വാക്​സിൻ സ്വീകരിച്ചെന്നാണ്​ രേഖകൾ.

സംഭവത്തിൽ ഗൂഡാലോചന നടന്നതായും ഈ സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്നും മുതിർന്ന ഉദ്യോഗസ്​ഥൻ പ്രതികരിച്ചു. സംഭവം അന്വേഷിക്കുകയാണെന്നും ആരോഗ്യവകുപ്പ്​ അറിയിച്ചു.

കേന്ദ്രമന്ത്രി അമിത്​ ഷാ, നിതിൻ ഗഡ്​കരി, പീയുഷ്​ ഗോയൽ തുടങ്ങിയവരുടെ പേരുകളുടെ ഇംഗ്ലീഷ്​ അക്ഷരങ്ങളിൽ ചെറിയ മാറ്റം വരുത്തിയാണ്​ സർട്ടിഫിക്കറ്റ്​ തയാറാക്കിയിരിക്കുന്നത്​.


വ്യാജ വാക്​സിൻ സർട്ടിഫിക്കറ്റിൽ അമിത്​ ഷാക്ക്​ 33വയസും നിതൻ ഗഡ്​കരിക്ക്​ 30വയസും പുഷ്യൂ ഗോയലിന്​ 37വയസും ഓം ബിർലക്ക്​ 26 വയസുമാണ്​ നൽകിയിരിക്കുന്നത്​.


ഡിസംബർ 12ന്​ ഇറ്റാവയിലെ സർസായ്​നവർ സി.എച്ച്​.സി 1ൽനിന്ന്​ ആദ്യ ഡോസ്​ വാക്​സിൻ സ്വീകരിച്ചതായും കാണിച്ചിരിക്കുന്നു. 2022 മാർച്ച്​ അഞ്ചിനും ഏപ്രിൽ മൂന്നിനും ഇടയിൽ രണ്ടാം ഡോസ്​ വാക്​സിൻ സ്വീകരിക്കണമെന്നും സൂചിപ്പിക്കുന്നു.


സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ പുറത്തുവന്നതോടെ നടത്തിയ അന്വേഷണത്തിൽ സർട്ടിഫിക്കറ്റിൽ സൂചിപ്പിച്ചിരിക്കുന്ന ആരോഗ്യ സംരക്ഷണകേന്ദ്രത്തിൽ വാക്​സിൻ വിതരണം നടക്കുന്നില്ലെന്ന്​ കണ്ടെത്തി.


ഡിസംബർ 12ന്​ സി.എച്ച്​.സിയുടെ ഐ.ഡി ഹാക്ക്​ ചെയ്​തതായും ഈ ഐ.ഡി റദ്ദാക്കണമെന്ന്​ ആവശ്യപ്പെട്ട്​ കത്ത്​ നൽകിയതായും കമ്യൂണിറ്റി ഹെൽത്ത്​ സെന്‍ററിന്‍റെ ചാർജുള്ള ഉദ്യോഗസ്​ഥൻ പറഞ്ഞു. സംഭവത്തിൽ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും അ​േന്വഷണം നടക്കുന്നുണ്ടെന്നും ചീഫ്​ മെഡിക്കൽ ഓഫിസർ പ്രതികരിച്ചു.

Tags:    
News Summary - Covid vaccine certificates name Amit Sha Pushyu Goyal in UP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.