ന്യൂഡൽഹി: കോവിഡിനെതിരെ ഓക്സ്ഫഡ് സർവകലാശാലയും ആസ്ട്ര സെനകയും ചേർന്ന് വികസിപ്പിച്ച 'കോവിഷീൽഡ്' വാക്സിെൻറ വിതരണത്തിനുള്ള ട്രയൽ എല്ലാ സംസ്ഥാനങ്ങളിലും ശനിയാഴ്ച നടക്കും.
കേരളത്തിൽ നാല് ജില്ലകളിലാണ് ഡ്രൈ റണ്‍. തിരുവനന്തപുരം പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രി, പൂഴനാട് പ്രാഥമികാരോഗ്യ കേന്ദ്രം, , കിംസ് ആശുപത്രി, ഇടുക്കി വാഴത്തോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രം, പാലക്കാട് നെന്മാറ സാമൂഹികാരോഗ്യ കേന്ദ്രം, വയനാട് കുറുക്കാമൂല പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ രാവിലെ ഒമ്പതു മുതല്‍ 11വരെയാണ് ഡ്രൈ റൺ നടക്കുക.
പഞ്ചാബ്, അസം, ആന്ധ്രപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലെ എട്ടു ജില്ലകളില്‍ നടത്തിയ റിഹേഴ്സല്‍ വിജയകരമായിരുന്നു. രാജ്യം വാക്സിൻ വിതരണം തുടങ്ങുന്നതിെൻറ അവസാനഘട്ടത്തിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച അറിയിച്ചിരുന്നു. വാക്സിൻ നൽകുന്നതിനുള്ള മുൻഗണന പട്ടിക തയാറാക്കാൻ സംസ്ഥാനങ്ങൾക്ക് നേരത്തേ കേന്ദ്രം നിർദേശം നൽകി. ആദ്യഘട്ടത്തിൽ ആരോഗ്യപ്രവർത്തകർ, മുന്നണിപ്രവർത്തകർ, പ്രായമായവർ, ഗുരുതര അസുഖങ്ങളുള്ളവർ എന്നിങ്ങനെ ക്രമത്തിൽ 30 കോടി പേർക്കാണ് വാക്സിൻ നൽകുക.
'കോവിഷീൽഡ്' വാക്സിെൻറ അടിയന്തര ഉപയോഗത്തിന് വെള്ളിയാഴ്ച ചേർന്ന കേന്ദ്ര മരുന്ന് നിലവാര നിയന്ത്രണ സ്ഥാപനം ( സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ ) ശിപാർശ ചെയ്തിരുന്നു. അടുത്താഴ്ച തന്നെ രാജ്യത്ത് വാക്സിൻ വിതരണം തുടങ്ങിയേക്കും. കോവിഡിനെതിരായ പോരാട്ടത്തെ അടുത്ത ഘട്ടത്തിലേക്ക് നയിക്കുന്നതാണ് സമിതിയുടെ നിർണായക തീരുമാനം. ബ്രിട്ടനും അർജൻറീനയും കോവിഷീൽഡ് അടിയന്തര ഉപയോഗത്തിന് അടുത്തിടെ അനുമതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.