ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വൈറസ് ബാധിതരുടെ എണ്ണം 21393 ആയി ഉയർന്നു. കോവിഡ് മരണസംഖ്യ 681 ആയി ഉയർന്നതായി കേന്ദ ്ര -ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. നിലവിൽ 16454 പേരാണ് ചികിത്സയിലുള്ളത്. 4257 പേർ രോഗമുക്തി നേടിയെന്നാണ് റിപ്പോർട്ട്. ഏപ്രിൽ 23 വരെ 485,172 വ്യക്തികളിൽ നിന്നായി 500,542 സാമ്പിളുകൾ പരിശോധിച്ചതായി ഐ.സി.എം.ആർ അറിയിച്ചു
ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ 5652 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് 269 പേരാണ് ഇവിടെ മരിച്ചത്.
ഗുജറാത്തിൽ 2,407 , ന്യൂഡൽഹിയിൽ 2,248 , രാജസ്ഥാനിൽ 1,935, മധ്യപ്രദേശിൽ 1,592, തമിഴ്‌നാട്ടിൽ 1,629, ഉത്തർപ്രദേശിൽ 1,449 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തെലങ്കാനയിൽ കോവിഡ് ബാധിതരുടെ എണ്ണം 949 ആയി ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.